Monday, December 2
BREAKING NEWS


Tag: Local_elections

തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാളെ; വിധിയെഴുത്തിനൊരുങ്ങി അഞ്ച് ജില്ലകൾ
Election

തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാളെ; വിധിയെഴുത്തിനൊരുങ്ങി അഞ്ച് ജില്ലകൾ

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്. 88 ലക്ഷത്തോളം വോട്ടർമാരാണ് വിധിയെഴുതുന്നത്. ആവേശകരമായ പരസ്യപ്രചരണത്തിന് ശേഷം നിശബ്ദ പ്രചാരണത്തിൽ സജീവമാകുകയാണ് സ്ഥാനാർത്ഥികൾ. കൊവിഡ‍് നിയന്ത്രണങ്ങൾക്കിടയിലും വാശിയേറിയ പരസ്യപ്രചാരണത്തിനാണ് അഞ്ച് ജില്ലകളും സാക്ഷ്യംവഹിച്ചത്. നിശബ്ദ പ്രചാരണത്തിലേക്ക് മുന്നണികൾ കടക്കുമ്പോൾ ആത്മവിശ്വാസത്തിനൊപ്പം ആശങ്ക നൽകുന്ന ഘടകങ്ങളും നിരവധി. തിരുവനന്തപുരം കോർപ്പറേഷൻ ദേശീയ ശ്രദ്ധയിലേക്ക് എത്തിയതോടെ മൂന്ന് മുന്നണികൾക്കും അഭിമാനപോരാട്ടമായി മാറികഴിഞ്ഞു. അതേസമയം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നേരിട്ടുള്ള എൽഡിഎഫ് യുഡിഎഫ് പോര്. കോർപ്പറേഷനും നാല് മുൻസിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തും നിലനിർത്തുക എന്നതാണ് എൽഡിഎഫിന് മുന്നിലെ ലക്ഷ്യം. തിരുവനന്തപുരം കോർപ്പറേഷനും ജില്ലയിലെ പതിനഞ്ച് ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ബിജെപ...
തദ്ദേശ തെരഞ്ഞെടുപ്പ്: ചട്ടലംഘനം പിടിക്കാൻ സ്‌ക്വാഡുകൾ
Election, Kozhikode

തദ്ദേശ തെരഞ്ഞെടുപ്പ്: ചട്ടലംഘനം പിടിക്കാൻ സ്‌ക്വാഡുകൾ

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചട്ടലംഘനം തടയാനുള്ള ആന്റി ഡിഫെസ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതം . പെരുമാറ്റ ചട്ടലംഘനങ്ങള്‍ കണ്ടെത്താന്‍ അഞ്ച് സ്‌ക്വാഡുകളാണ് ജില്ലയില്‍. ജില്ലാതലത്തില്‍ ഒരു സ്‌ക്വാഡും നാല് താലൂക്കുകളില്‍ ഓരോ സ്‌ക്വാഡുമാണുള്ളത്. ചാര്‍ജ് ഓഫീസര്‍, സ്റ്റാഫ്, പൊലീസ് എന്നിവരാണ് സ്‌ക്വാഡില്‍. ഓരോ പ്രദേശത്ത് നേരിട്ട് പരിശോധന നടത്തിയും തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ പരിഹരിച്ചുമാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. ഇതിനകം ലഭിച്ച നൂറോളം പരാതികളാണ് പരിഹരിച്ചത്. ചട്ടലംഘനം കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍, പ്രചാരണ സാമഗ്രികള്‍ എന്നിവ നീക്കംചെയ്യുന്നുണ്ട്. പെരുമാറ്റച്ചട്ടം സംബന്ധിച്ച് സംശയ നിവാരണത്തിനും പരാതി അറിയിക്കാനും 0495 2374875 ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറിലും ബന്ധപ്പെടാം. ...
തദ്ദേശ തെരഞ്ഞെടുപ്പ് ; ബാലറ്റ് പേപ്പര്‍ കന്നഡ, തമിഴ് ഭാഷകളില്‍ കൂടി അച്ചടിക്കും
Election, Kozhikode

തദ്ദേശ തെരഞ്ഞെടുപ്പ് ; ബാലറ്റ് പേപ്പര്‍ കന്നഡ, തമിഴ് ഭാഷകളില്‍ കൂടി അച്ചടിക്കും

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉളള നിയോജകമണ്ഡലങ്ങളില്‍ ബാലറ്റ് പേപ്പര്‍ കന്നഡ, തമിഴ് ഭാഷകളില്‍ കൂടി അച്ചടിക്കും. ബാലറ്റ് പേപ്പര്‍, വോട്ടിംഗ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവ തമിഴ്, കന്നഡ ഭാഷകളില്‍ കൂടി അച്ചടിക്കുവാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ നിര്‍ദേശം നല്‍കി. കാസര്‍ഗോഡ് ജില്ലയിലെ ചില വാര്‍ഡുകളില്‍ കന്നഡ ഭാഷയിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ചില വാര്‍ഡുകളില്‍ മലയാളത്തിന് പുറമേ തമിഴിലും ആണ് ബാലറ്റ് ലേബലും ബാലറ്റ് പേപ്പറും അച്ചടിക്കുക. കാസര്‍ഗോഡ് ജില്ലയില്‍ നാല് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ 18 ഗ്രാമപഞ്ചായത്തുകളിലായി 228 വാര്‍ഡുകളിലും കാസര്‍ഗോഡ് മുനിസിപ്പാലിറ്റി പരിധിയില്‍ 38 വാര്‍ഡുകളിലുമാണ് മലയാളത്തിന് പുറമെ കന്നഡയിലും ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ അച്ചടിക്കു...
error: Content is protected !!