Wednesday, February 12
BREAKING NEWS


Tag: lori-accident

നിയന്ത്രണം വിട്ട മിനിലോറി കിണറിലേക്ക് കുതിച്ചു; ദുരന്തമൊഴിവായത് തലനാരിഴക്ക്
Kozhikode

നിയന്ത്രണം വിട്ട മിനിലോറി കിണറിലേക്ക് കുതിച്ചു; ദുരന്തമൊഴിവായത് തലനാരിഴക്ക്

മുക്കം പുല്‍പ്പറമ്പിനു സമീപം കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് തൊട്ടടുത്ത കിണറിലേക്കു മറിഞ്ഞു. രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ചെറിയ കയറ്റത്തില്‍ നിര്‍ത്തി കല്ല് ഇറക്കുന്നതിനിടെ വാഹനം പിറകിലേക്ക് ഉരുണ്ടുനീങ്ങി തൊട്ടടുത്ത കിണറില്‍ പതിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ലോറ്റിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാലാണ് വന്‍ അപകടം തലനാരിഴക്ക് ഒഴിവായത്. ഒരാളുടെ കാലിന് സാരമായ പരിക്കുണ്ട്. മറ്റേയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മുക്കം ഫയര്‍ഫോഴസ്, പോലീസ്, സന്നദ്ധ സേനാംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ...
error: Content is protected !!