നഷ്ട്ടകണക്കുകളിൽ ഒതുങ്ങിയിരുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനം മലബാർ സിമന്റ് ലാഭത്തിൽ
നഷ്ടക്കണക്കുകൾ പറഞ്ഞിരുന്ന പാലക്കാട് പൊതുമേഖലാ വ്യവസായ സ്ഥാപനം മലബാർ സിമന്റ് ലാഭത്തിൽ. 6 കോടിയുടെ പ്രവർത്തന ലാഭവും, 1.2 കോടി ലാഭം സ്ഥാപനം നേടുകയും ചെയ്തു. വിപണിയിൽ സജീവമായ ഇടപെടലുകൾ നടത്തി.
മാർക്കറ്റിങ് പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തി.
സർക്കാരിന്റെയും, വ്യവസായ വകുപ്പിന്റെയും നിരന്തരമായ ഇടപെടലുകൾ കൊണ്ടാണ് മലബാർ സിമന്റ്സിനെ ലാഭത്തിലേക്ക് എത്തിച്ചത്.
വ്യവസായ മന്ത്രി ഇപി ജയരാജൻ നേരിട്ട് സ്ഥാപനത്തിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഉന്നത തല യോഗം വിളിച്ച് കൃത്യമായി നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
...