Saturday, December 14
BREAKING NEWS


Tag: Malappuram

മലപ്പുറത്ത് ആശ്വാസം; ആറുപേരുടെ നിപ പരിശോധനാഫലം നെഗറ്റീവ് Nipah
Kerala News

മലപ്പുറത്ത് ആശ്വാസം; ആറുപേരുടെ നിപ പരിശോധനാഫലം നെഗറ്റീവ് Nipah

Nipah നിപ്പ പരിശോധന ഫലത്തിൽ മലപ്പുറം ജില്ലക്ക് ആശ്വാസം. ജില്ലയിലെ ആറുപേരുടെ നിപ പരിശോധനാഫലം നെഗറ്റീവ് ആയി. സമ്പർക്കപട്ടികയിൽ 12 പേർ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. കേരളത്തിൽ നിപ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര സംഘo സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. Also Read: https://panchayathuvartha.com/ksrtc-driver-beaten-up-by-non-state-workers/ കോഴിക്കോട് ജില്ലയിലെ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സമ്പർക്ക പട്ടികയിൽ ഉള്ളവരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമായി നടക്കുകയാണ്. മൊബൈൽ ടവർ ലൊക്കേഷൻ നോക്കി പൊലീസിന്റെ സഹായത്തോടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. നിപ രോഗി എത്തിയ സ്ഥലങ്ങളിലുള്ളവരോട് ക്വാറന്‍റൈനില്‍ പോവാന്‍ ആരോഗ്യ വകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്. വടകര പഴയ ബസ്...
സിനിമ കാണാന്‍ ടിക്കറ്റ് നല്‍കാതെ ഓണ്‍ലൈനില്‍ നിന്നെടുക്കാൻ തിയേറ്റര്‍ ഉടമ; പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി Cinemas
Malappuram

സിനിമ കാണാന്‍ ടിക്കറ്റ് നല്‍കാതെ ഓണ്‍ലൈനില്‍ നിന്നെടുക്കാൻ തിയേറ്റര്‍ ഉടമ; പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി Cinemas

Cinemas സിനിമാ ടിക്കറ്റ് ഓണ്‍ലൈനില്‍ എടുക്കാന്‍ തിരിച്ചയച്ച സംഭവത്തില്‍ നഷ്ട പരിഹാരത്തിന് ഉത്തരവ്. തിയേറ്റര്‍ ഉടമ 25,000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. ഓണ്‍ലൈനില്‍ ടിക്കറ്റ് എടുക്കുബോള്‍ 23.60 രൂപ അധികം വാങ്ങിക്കുന്നുവെന്നും ഈ പണം തിയേറ്റര്‍ ഉടമയും ഓണ്‍ലൈൻ പ്ലാറ്റ്ഫോം ഉടമയും പങ്കിട്ടെടുക്കുകയാണെന്നും ഇത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അനുചിത വ്യാപാരമാണെന്നും ആരോപിച്ചാണ് പരാതിക്കാരൻ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. https://www.youtube.com/watch?v=YRZQQpA_0Ko&t=69s മഞ്ചേരി കരുവബ്രം സ്വദേശി ശ്രീരാജ് വേണുഗോപാല്‍ 2022 നവംബര്‍ 12 ന് സുഹൃത്തുമൊന്നിച്ച്‌ മഞ്ചേരിയിലെ 'ലാഡര്‍' തിയേറ്ററില്‍ അടുത്ത ദിവസത്തേക്കുള്ള ടിക്കറ്റിനായി സമീപിച്ചെങ്കിലും ടിക്കറ്റ് നല്‍കാതെ ഒരു ഓണ്‍ലൈൻ പ്ലാറ്റ്ഫോമില്‍ നിന്നും ടിക്കറ്റ് വാങ്ങ...
Murder Tuvvurതുവ്വൂര്‍ കൊലപാതകം: വിഷ്ണു പിടിച്ചുനിന്നത് പൊതുപ്രവര്‍ത്തന പ്രതിച്ഛായ മറയാക്കി Murder Tuvvur
Kerala News

Murder Tuvvurതുവ്വൂര്‍ കൊലപാതകം: വിഷ്ണു പിടിച്ചുനിന്നത് പൊതുപ്രവര്‍ത്തന പ്രതിച്ഛായ മറയാക്കി Murder Tuvvur

Murder Tuvvur മലപ്പുറം തുവ്വൂരില്‍ യുവതിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രധാന പ്രതി വിഷ്ണു പിടിച്ചുനിന്നത് നാട്ടിലെ പൊതുപ്രവര്‍ത്തകനെന്ന പ്രതിച്ഛായ മറയാക്കി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായ ഇയാള്‍, സുജിതയെ കാണാതായെന്ന വാര്‍ത്ത പുറത്തായത് മുതല്‍ തിരച്ചിലിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. നാട്ടുകാര്‍ രൂപവത്കരിച്ച സുജിത തിരോധാന ആക്ഷൻ കമ്മിറ്റിയിലും ഇയാള്‍ അംഗമായിരുന്നു. https://www.youtube.com/watch?v=zYcJcRGIgck&t=23s സുജിതയെ കാണാനില്ലെന്ന പോസ്റ്റര്‍ ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. കരുവാരക്കുണ്ട് പോലീസിൻ്റെ അറിയിപ്പും പങ്കുവെച്ചു. തിരോധാനത്തിൻ്റെ കൂടുതല്‍ വാര്‍ത്തകള്‍ നല്‍കാത്തത് സംബന്ധിച്ച്‌ പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് ഇയാള്‍ ചോദിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ സംശയത്തിന് ഇട നല്‍കാത്ത രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റങ്ങ...
മലപ്പുറം ജില്ലയില്‍ ഒരാഴ്ച നിരോധനാജ്ഞ
Kozhikode, Malappuram

മലപ്പുറം ജില്ലയില്‍ ഒരാഴ്ച നിരോധനാജ്ഞ

കോഴിക്കോട് അഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി മലപ്പുറം ജില്ലയില്‍ ബുധനാഴ്​ച മുതല്‍ ഏഴുദിവസത്തേക്ക്​ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞയെന്ന്​ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. കോഴിക്കോട്​ ജില്ലയില്‍ വടകര, നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്ബ്ര പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്ന് വൈകീട്ട് ആറു മുതല്‍ 17ന് വൈകീട്ട് ആറു വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്​. പ്രധാന നിബന്ധനകള്‍ രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനം തുടങ്ങിയവ അനുവദനീയമല്ല.രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉ...
ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഒരേ വാര്‍ഡില്‍ മത്സരിക്കുന്നു
Kerala News, Latest news

ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഒരേ വാര്‍ഡില്‍ മത്സരിക്കുന്നു

ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ രണ്ട് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ ഒരേ വാര്‍ഡില്‍ മത്സരിക്കുന്നു. ഏവരെയും അമ്പരിപ്പിച്ചൊരു രാഷ്ട്രീയ തീരുമാനമായിരുന്നു മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റിയുടേത്. പെരിന്തല്‍മണ്ണ നഗരസഭയിലെ അഞ്ചാം വാര്‍ഡിലാണ് ഇങ്ങനെയാരു കൗതുകകരമായ പോരാട്ടം നടക്കുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇരുവര്‍ക്കും മത്സരിക്കാന്‍ അനുമതി നല്‍കി. പച്ചീരി ഹുസൈന, പട്ടാണി സറീന എന്നിവരാണ് മുസ്ലീം ലീഗിന്റെ പ്രതിനിധികളായി മത്സരിക്കുന്നത്. ഇത് സംബന്ധിച്ച്‌ ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങള്‍ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കമ്മിറ്റിക്ക് കത്തെഴുതി. ആദ്യം പച്ചീരി ഹുസൈന നാസറിനെയായിരുന്നു ആയിരുന്നു ലീഗ് നേതൃത്വം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്. അത് അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത മുനിസിപ്പല്‍ ലീഗ് കമ്മിറ്റി സറീന പട്ടാണിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പിന്നാല...
error: Content is protected !!