Friday, January 24
BREAKING NEWS


Tag: manju_warrier

വീണ്ടും മഞ്ജു വാര്യര്‍, ഇത്തവണ കൃഷ്ണനായി..
Breaking News, Entertainment, Entertainment News, Kerala News

വീണ്ടും മഞ്ജു വാര്യര്‍, ഇത്തവണ കൃഷ്ണനായി..

എന്നും മഞ്ജു വാര്യരെ നെഞ്ചേറ്റിയ വലിയൊരു സമൂഹം ഇവിടെയുണ്ട്. അവര്‍ക്ക് മുന്നിലേക്കിത നൃത്താവിഷ്‌കാരവുമായി മഞ്ജു വാര്യര്‍ വീണ്ടും എത്തി. സൂര്യ ഫെസ്റ്റിവലില്‍ ആയിരുന്നു മഞ്ജുവിന്റെ പ്രകടനം. രാധേ ശ്യാം എന്ന നൃത്തനാടകമാണ് ഫെസ്റ്റിവലിന്റെ സമാപനവേദിയില്‍ മഞ്ജു അവതരിപ്പിച്ചത്. ഇതാദ്യമായാണ് മഞ്ജു വാര്യര്‍ നൃത്തനാടകം അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ കൃഷ്ണനോടുള്ള രാധയുടെ പ്രണയം പറയുന്ന രാധേ ശ്യാം അവതരിപ്പിച്ചപ്പോള്‍ ആസ്വാദകര്‍ക്കും അത് വിസ്മയ കാഴ്ചയായി. മഞ്ജുവിന്റെ അവതരണം ഹര്‍ഷാരവത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. നൃത്തനാടകം കഴിയും വരെ ആസ്വദകര്‍ ഈ കരവിരുന്നില്‍ ലയിച്ചിരുന്നു. കൃഷ്ണ രാധ പ്രണയം ഏതൊക്ക രീതിയിലാണോ നാം കേട്ടത് അതൊക്കെ കോര്‍ത്തിണക്കിയതാണ് രാധ ശ്യാം നൃത്തനാടകം. ഗീത പത്മകുമാര്‍ ആണ് നൃത്ത ആവിഷ്‌കാരം ഒരുക്കിയത്. നൃത്തനാടകം അവതരിപ്പിക്കാന്‍ നടി മഞ്ജു വാര്യര്‍ എത്തുന്നതറിഞ്...
മഞ്ജു വാര്യര്‍ ആലപിച്ച കിം കിം എന്ന ഗാനം നവംബര്‍ 27ന് റിലീസ് ചെയ്യും
Entertainment

മഞ്ജു വാര്യര്‍ ആലപിച്ച കിം കിം എന്ന ഗാനം നവംബര്‍ 27ന് റിലീസ് ചെയ്യും

മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന സന്തോഷ് ശിവന്‍ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. ചിത്രത്തിലെ ആദ്യ ഗാനം ഈ മാസം 27ന് റിലീസ് ചെയ്യും. ഗാനത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഗാനം ആലപിച്ചിരിക്കുന്നത് മഞ്ജു വാര്യര്‍ ആണ്. കിം കിം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങുക.അന്തഭദ്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സന്തോഷ് ശിവന്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. അതിനാല്‍ തന്നെ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ഉള്ളത്. സൗബിന്‍ ഷഹീര്‍, എസ്തര്‍ അനില്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ...
error: Content is protected !!