മരട് ഫ്ലാറ്റ്;നിര്‍മ്മാതാക്കള്‍ ഒരു രൂപ പോലും തന്നില്ല
മരടിലെ നഷ്ട പരിഹാര വിതരണത്തിന് ഫ്ലാറ്റ് നിർമാതാക്കൾ ഇത് വരെ നൽകിയത് നാലുകോടി എൺപത്തിയൊൻപത് ലക്ഷം മാത്രമാണെന്ന് സുപ്രീം കോടതിയിൽ ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി സമർപ്പിച്ചു. ആൽഫ സെറിൻ, ഹോളി ഫെയ്ത്ത് എന്നിവ ഇതുവരെ തുകയൊന്നും നൽകിയതായി കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നില്ല.
ഗോൾഡൻ കായലോരത്തിന്‍റെ നിർമ്മാതാക്കൾ 2കോടി എൺപത്തിയൊൻപത് ലക്ഷവും, ജയിൻ ഹൗസിങ് കൺസ്ട്രക്ഷൻ രണ്ട് കോടിയും നൽകിയതായാണ് റിപ്പോർട്ടിൽ ഉള്ളത്.
...