‘ആധാര്‍ വിവരങ്ങള്‍ സുരക്ഷിതം’; മൂഡീസ് റിപ്പോര്‍ട്ട് തള്ളി കേന്ദ്രം Aadhaar
Aadhaar ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നുമുള്ള അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വ്വീസിന്റെ റിപ്പോര്‍ട്ട് തള്ളി കേന്ദ്രം. അവകാശവാദം തെറ്റാണെന്നും പ്രത്യേകിച്ച് തെളിവില്ലെന്നും കേന്ദ്രം പ്രതികരിച്ചു.
'ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമായ ആധിറിനെതിരെ യാതൊരു തെളിവിന്റേയും അടിസ്ഥാനമില്ലാതെ ചിലര്‍ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി നൂറ് കോടി ഇന്ത്യക്കാര്‍ ആധാറില്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ഐഎംഎഫും ലോക ബാങ്കും ആധാറിനെ പ്രശംസച്ചിട്ടുണ്ട്.
Also Read: https://panchayathuvartha.com/canada-has-become-a-safe-haven-for-terrorists-sri-lanka-in-support-of-india/
സമാനമായ ഡിജിറ്റല്‍ ഐഡി സംവിധാനങ്ങള്‍ എങ്ങനെ നടപ്പാക്കാമെന്ന് മനസിലാക്കാന്‍ പല രാജ്യങ്ങളും യുഐ...