സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത; മറുപടിയുമായി മുല്ലപ്പള്ളി
മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്നും രാഷ്ട്രീയകാര്യസമിതി നിശ്ചയിച്ച മാനദണ്ഡം പാലിക്കണമെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്വന്തമായി ആരും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് വരരുതെന്ന് നേരത്തെ നിര്‍ദ്ദേശിച്ചതാണെന്നും കോഴിക്കോട് ആര്‍എംപിയുമായുള്ള നീക്ക് പോക്കിനെക്കുറിച്ച് അറിയില്ലെന്നും,ഇക്കാര്യം ഡിസിസിയോ യുഡിഎഫ് ജില്ലാ നേതൃത്വമോ തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ നേതാക്കളും ചേര്‍ന്നുണ്ടാക്കിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്നും രാഷ്ട്രീയകാര്യസമിതി നിശ്ചയിച്ച മാനദണ്ഡം പാലിക്കണമെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും മുല്ലപ്പള്ളി പ്രതികരിക്കുകയുണ്ടായി.
പരാതികള്‍ പരിഹരിക്കാന്‍ സംസ...