50കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 12 വർഷത്തിന് ശേഷം പ്രതി പിടിയിൽ
ഇടുക്കി കാഞ്ചിയാറിൽ 50കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ. 2008ൽ നടന്ന കേസിലെ പ്രതിയായ ഈട്ടിത്തോപ്പ് സ്വദേശി ഗിരീഷാണ് പിടിയിലായത്.
കാഞ്ചിയാർ കൈപ്പറ്റയിൽ 50കാരിയായ കുഞ്ഞുമോളെയാണ് ഗിരീഷ് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
അന്വേഷണത്തിൽ ലോക്കൽപോലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല.
പിന്നീട് ആണ് 2008 ഒക്ടോബറില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.ക്രൈംബ്രാഞ്ച് എസ് പി പികെ മധുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ ക്രൈംബ്രാഞ്ച് സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.
...