പോയാലി മലയില്‍ ടൂറിസം പദ്ധതി യഥാര്‍ത്ഥ്യമാക്കണം
മുവാറ്റുപുഴ : പായിപ്ര പഞ്ചായത്തിലെ പോയാലി മലയില്‍ ടൂറിസം പദ്ധതി യഥാര്‍ത്ഥ്യമാക്കണമെന്ന് താലൂക്ക് വികസന സമിതിയില്‍ ആവശ്യം. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കണമെന്നാണ് ആവശ്യം. പായിപ്ര പഞ്ചായത്തിലെ 2,3 വാര്‍ഡുകളിലായി 16 ഏക്കറോളം പ്രദേശത്ത് വ്യാപിച്ചു കിടക്കുന്നതാണ് പോയാലി മല. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 600 അടിയോളം ഉയരത്തിലാണ് മല സ്ഥിതി ചെയ്യുന്നത്.
പ്രഭാതത്തില്‍ മഞ്ഞ് മൂടിയ മലയും വൈകുന്നേരം അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കാനും സഹസികത ഇഷ്ടപ്പെടുന്ന നൂറ് കണക്കിന് ആളുകളാണ് വരുന്നത്. മലയുടെ മുകളില്‍ എത്തിയാല്‍ എല്ലാ ദിക്കുകളിലും പ്രകൃതിയുടെ മനോഹാരിത കാണുവാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.
നല്ലൊരു പദ്ധതി തയ്യാറാക്കി നടപ്പിലാക്കിയാല്‍ മൂന്നാറിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സഞ്ചാരികള്‍ക്ക് ഇടതാവളമായി പോയാലി മലയെ മാറ്റിയെടുക്കുവാന്‍ സാധിക്കുമെന്ന്...