Friday, December 13
BREAKING NEWS


Tag: narcotics

ബോളിവുഡ് ലഹരിക്കേസ്: നടി ദീപികയുടെ മാനേജർ കരിഷ്മയെ വിളിപ്പിച്ച് എൻസിബി
Crime, Entertainment News

ബോളിവുഡ് ലഹരിക്കേസ്: നടി ദീപികയുടെ മാനേജർ കരിഷ്മയെ വിളിപ്പിച്ച് എൻസിബി

മുംബൈ ∙ വീട്ടിൽനിന്നു ലഹരിമരുന്ന് കണ്ടെടുത്തതിനെ തുടർന്നു ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശിനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കരിഷ്മ ഇപ്പോൾ എവിടെയാണെന്ന് അറിയാൻ കഴിയാത്തതിനാൽ അവരുടെ വീട്ടുവാതിൽക്കൽ നോട്ടിസ് പതിച്ചു. കരിഷ്മയെ മുൻപും എൻസിബി ചോദ്യം ചെയ്തിരുന്നു. ലഹരിമരുന്നു കേസിൽ ചോദ്യംചെയ്യലിനു വിധേയരായ നടിമാർക്കു ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്ന് എൻസിബി പറഞ്ഞു. നടിമാരായ ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ തുടങ്ങിയവരെയാണു ചോദ്യം ചെയ്തത്. ലഹരിമരുന്ന് ഉപയോഗിക്കാറില്ല എന്നായിരുന്നു നടിമാരുടെ മൊഴി. വാട്സാപ് ചാറ്റുകളിൽ എഴുതിയിരുന്ന മാൽ, വീഡ്, ഹാഷ്, ഡൂബ് തുടങ്ങിയ വാക്കുകൾ വിവിധ സിഗരറ്റുകളെ ഉദ്ദേശിച്ചായിരുന്നു എന്നാണു ദീപികയും മാനേജറായ കരിഷ്മയും മൊഴി നൽകിയത്. Content retrieved from: https://www.manoramaonline.com/news/latest-news/2020/10/27...
error: Content is protected !!