തൊഴിലാളികള്‍ക്കായി പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍; പ്രധാനമന്ത്രി വിശ്വകര്‍മ യോജന ആരംഭിച്ചു; ആരാണ് ഗുണഭോക്താക്കള്‍, എങ്ങനെ അപേക്ഷിക്കാം അറിയേണ്ടതെല്ലാം Vishwakarma Yojana
Vishwakarma Yojana വിശ്വകര്‍മ ജയന്തി ദിനത്തില്‍ ഞായറാഴ്ച മുതല്‍ രാജ്യത്ത് പ്രധാനമന്ത്രി വിശ്വകര്‍മ സ്‌കീം ആരംഭിച്ചു.
Also Read : https://panchayathuvartha.com/setback-for-india-preparing-for-asia-cup-final-akshar-injured-sundar-replaced/
കൈകളും ഉപകരണങ്ങളും ഉപയോഗിച്ച് ജോലി ചെയ്യുന്ന കരകൗശല വിദഗ്ധരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പരമ്ബരാഗത കരകൗശലത്തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഞായറാഴ്ച രാവിലെ 11 മണിക്ക് ദ്വാരകയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സ്പോ സെന്ററിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.
https://www.youtube.com/watch?v=sPS0kZQGIv8&t=15s
തൊഴിലാളികളുടെ ഉല്‍പന്നങ്ങള്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ അതിമോഹ പദ്ധതിയാണ...