Sunday, December 14
BREAKING NEWS


Tag: Nelliyampathi

നെല്ലിയാമ്പതിയില്‍ വിനോദ സഞ്ചാരികളായ യുവാക്കള്‍ കൊക്കയില്‍ വീണു
Around Us, Palakkad

നെല്ലിയാമ്പതിയില്‍ വിനോദ സഞ്ചാരികളായ യുവാക്കള്‍ കൊക്കയില്‍ വീണു

പാലക്കാട്: പാലക്കാട് നെല്ലിയാമ്ബതിയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ രണ്ട് പേര്‍ കൊക്കയില്‍ വീണു. ഒറ്റപ്പാലം, മേലൂര്‍ സ്വദേശി സന്ദീപ്, കോട്ടായി സ്വദേശി രഘുനന്ദന്‍ എന്നിവരാണ് കൊക്കയിലേക്ക് വീണ് കാണാതായിരിക്കുന്നത്. സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്നാണ് ഇവര്‍ കൊക്കയിലേക്ക് വീണത്. ബെംഗളുരുവില്‍ ഐടി കമ്ബനിയില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ ആണ് ഇരുവരും. കാല്‍വഴുതിയ സന്ദീപിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രഘുനന്ദനും വീണത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പൊലീസ്, വനം, അഗ്നിശമന വിഭാഗങ്ങള്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയിലേക്കാണ് ഇവര്‍ വീണത് മൂവായിരം അടി താഴ്ചയില്‍ ആണിത്. ...
error: Content is protected !!