മറൈന്‍ഡ്രൈവ് നടപ്പാത രാത്രി അടച്ചിടാനുളള നീക്കം വിവാദത്തില്‍; പ്രതിഷേധം Marine Drive
Marine Drive കൊച്ചി മറൈന്‍ഡ്രൈവ് വോക്വേ രാത്രിയില്‍ അടച്ചിടാനുള്ള തീരുമാനം വിവാദത്തില്‍. സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം വര്‍ധിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കൊച്ചി കോര്പറേഷന്, ജി.സി.ഡി.എ, വ്യാപാരികള്‍, പൊലീസ് എന്നിവരുടെ സംയുക്തയോഗമാണ് രാത്രികളിലെ ആഘോഷം നിയന്ത്രിക്കാന്‍ തീരുമാനിച്ചത്.
https://www.youtube.com/watch?v=G0EgDT-uOX0
പൊലീസ് നിരീക്ഷണം ശക്തമാക്കി പ്രശ്നം പരിഹിക്കുന്നതിനുപകരം രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ വോക്വേ അടച്ചിടാനുള്ള നീക്കത്തിനെതിരെ ടി.ജെ.വിനോദ് എം.എല്‍.എയും രംഗത്തെത്തി. പരാതികളുടെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നതെന്നും, പൊതു അഭിപ്രായമില്ലെങ്കില്‍ തീരുമാനം നടപ്പാക്കില്ലെന്നും മേയര്‍ എം.അനില്‍കുമാറും അറിയിച്ചു.
...