തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകള്‍ ആരംഭിച്ചേക്കും
താഴ്ന്ന ക്ലാസുകളിലെ പഠനം ഓണ്‍ലൈനായി തന്നെ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകള്‍ ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍. മറ്റു താഴ്ന്ന ക്ലാസ്സുകള്‍ക്ക് ഈ വര്‍ഷം സ്കൂളില്‍ പോയുള്ള പഠനമുണ്ടായിരിക്കുകയില്ലെന്നാണ് സൂചന. ഇക്കാര്യത്തില്‍ കോവിഡ് വ്യാപന തോതിനെ ആശ്രയിച്ചായിരിക്കും തീരുമാനമെടുക്കുകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
10, 12 ക്ലാസ്സുകാര്‍ക്ക് പഠിപ്പിച്ച പാഠങ്ങളില്‍ നിന്നുള്ള സംശയം തീര്‍ക്കാനും ആവര്‍ത്തന പഠനത്തിനും ഈ സമയം ഉപയോഗിക്കാം. പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ക്കും അനുമതി നല്‍കും.
ഈ അധ്യയനവര്‍ഷം താഴ്ന്ന ക്ലാസുകള്‍ തുറക്കാനുള്ള സാധ്യത വിരളമാണ്. തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നതാണ് വെല്ലുവിളിയാകുന്നത്. എട്ടാം ക്ലാസ് വരെയാണ് നിലവില്‍ എല്ലാവര്‍ക്കും ജയം. ഇത് ഒമ്പതാം ക്ലാസ് വരെയാക...