ബിജെപി സംസ്‌ഥാന നേതാവിനെതിരെ പീഡന ആരോപണവുമായി കുടുംബം. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ തങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നാണ് കൃഷ്ണകുമാറിന്റെ ഭാര്യയുടെ കുടുംബം ആരോപിക്കുന്നത്.
പാലക്കാട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ ഭാര്യയുടെ സഹോദരിയും അമ്മയും പരസ്യമായി രംഗത്ത്. കഴിഞ്ഞ ഏഴ് വർഷമായി കൃഷ്ണകുമാർ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും തങ്ങളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.
കൃഷ്ണകുമാറിന്റെ ഭാര്യയും നഗരസഭയിലേക്ക് മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ മിനി കൃഷ്ണകുമാറിന്റെ അമ്മ വിജയകുമാരിയും സഹോദരി സിനി സേതുമാധവനുമാണ് പത്രസമ്മേളനം നടത്തി ബി.ജെ.പി നേതാവിനെതിരെ രംഗത്തെത്തിയത്.
ഇത്രയും നാൾ പരസ്യമായി പറയാതെ പാർട്ടിയിൽ ഇക്കാര്യങ്ങൾ ഉന്നയിച്ചു. പക്ഷെ ഇത്രയും നാൾ ബിജെപിയും ഞങ്ങളെ പറ്റിച്ചു. പാർട്ടിയും കൈവിട്ടതോടെയാണ് ഇങ്ങനെ പരസ്യമായി പ്രതികരിക്കേണ്ടി വന്നത്.
കൃഷ്ണകുമാറില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച്...