ജനങ്ങളെ കൊള്ളയടിക്കാൻ സ്പെഷ്യൽ ട്രെയിൻ സർവ്വീസ്;റെയിൽവേയുടെ നടപടിക്കെതിരെ യാത്രക്കാരുടെ കൂട്ടായ്മ
ജനങ്ങളെ കൊള്ളയടിക്കാൻ സ്പെഷ്യൽ ട്രെയിൻ സർവ്വീസ് മാത്രം തുടരുന്ന റെയിൽവേയുടെ നടപടിക്കെതിരെ നിലപാട് കടുപ്പിക്കാൻ ഒരുങ്ങുകയാണ് ഫ്രണ്ട്സ് ഓൺ റെയിൽസ് എന്ന യാത്രക്കാരുടെ കൂട്ടായ്മ.റെയിൽവേ പുതിയ സ്പെഷ്യൽ ട്രെയിനുകളെ അവതരിപ്പിച്ച് റിസർവേഷൻ ചാർജുകളും ഫെസ്റ്റിവൽ സ്പെഷ്യൽ ഫെയർ ചാർജുകളും ഈടാക്കി കൊള്ളലാഭമാണ് ലക്ഷ്യമിടുന്നത്. റിസർവേഷൻ ചാർജുകൾക്ക് പുറമെ മറ്റ് ഫീസുകളുമായി നല്ല ഒരു തുക ഈ സ്പെഷ്യൽ ട്രെയിനുകൾക്ക് യാത്രക്കാർ നൽകേണ്ടി വരുന്നുണ്ട്.
ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിനുകൾക്ക് ഇരട്ടിയും അതിലധികവുമാണ് യാത്രക്കൂലിയെന്ന വ്യാജേന ഈടാക്കുന്നത്.
ജോലി ആവശ്യങ്ങൾക്ക് അധികചാർജ്ജ് നൽകി യാത്രചെയ്യാൻ തയ്യാറായാലും IRCTC യിലൂടെ ഒരാൾക്ക് ഒരു മാസം എടുക്കാൻ കഴിയുന്ന ടിക്കറ്റിന്റെ പരിധി വെറും ആറ് ടിക്കറ്റ് എന്നതും മറ്റൊരു പ്രതിസന്ധിയാണ്. ആധാർ കാർഡ് ലിങ്ക് ചെയ്താൽ പോലും ഒരാൾക്ക് പരമാവധി 12 ടിക്കറ്റ് മാത്രമേ IRCTC...