Thursday, March 13
BREAKING NEWS


Tag: Perinthalmanna

യുവ നടിയോട് അപമര്യാദയായി പെരുമാറിയത് പെരിന്തൽമണ്ണ സ്വദേശികൾ; മാപ്പ് പറയാൻ തയ്യാറെന്ന് ആദിലും, ഇർഷാദും
Kerala News, Latest news

യുവ നടിയോട് അപമര്യാദയായി പെരുമാറിയത് പെരിന്തൽമണ്ണ സ്വദേശികൾ; മാപ്പ് പറയാൻ തയ്യാറെന്ന് ആദിലും, ഇർഷാദും

ലുലു മാളിൽ യുവ നടിയോട് അപമര്യാദയായി പെരുമാറിയ പ്രതികളെ കണ്ടെത്തി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികൾ ആയ ആദിൽ, ഇർഷാദ്, എന്നിവരാണ് പ്രതികൾ. നിയമോപദേശം കിട്ടിയത് കൊണ്ടാണ് ഒളിവിൽ പോയതെന്നും, നടിയോട് മാപ്പ് പറയാൻ തയ്യാറാണെന്നും പ്രതികൾ പറഞ്ഞു. ലുലു ഹൈപ്പർ മാർക്കറ്റിൽ വെച്ചാണ് നടിയെ കണ്ടതെന്നും, നടിയാണോന്ന് ഉറപ്പില്ലായിരുന്നെന്നും, ഒരു കുടുംബം ഫോട്ടോസ് എടുക്കുന്നത് കണ്ടാണ് ഉറപ്പിച്ചതെന്നും ഇരുവരും പറഞ്ഞു. നടിയെ ശല്ല്യം ചെയ്തിട്ടില്ലെന്നും, അറിഞ്ഞു കൊണ്ട് സ്പർശിച്ചിട്ടില്ലെന്നും, എത്ര സിനിമയിൽ അഭിനയിച്ചു എന്ന് മാത്രമാണ് ചോദിച്ചതെന്നും പ്രതികൾ വ്യക്തമാക്കി. സംഭവം വിവാദമായതോടെ ഒരു അഭിഭാഷകനെ കാണുകയും അദ്ദേഹത്തിന്റെ നിർദേശം പ്രകാരം ഒളിവിൽ പോകുകയും ആയിരുന്നെന്ന് പ്രതികൾ കൂട്ടിച്ചേർത്തു. ...
error: Content is protected !!