Wednesday, January 22
BREAKING NEWS


Tag: petrol

പെട്രോള്‍, ഡീസല്‍ വില;രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്
India, Kerala News, Latest news

പെട്രോള്‍, ഡീസല്‍ വില;രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

പെട്രോള്‍, ഡീസല്‍ വില കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 16 ദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന്‌ 2.12 രൂപയും ഡീസല്‍ 3.05 രൂപയും വര്‍ധിച്ചു. ഇന്നലെ മാത്രം വര്‍ധന പെട്രോള്‍-27 പൈസ, ഡീസല്‍-26 പൈസ. സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ വില 85 രൂപയിലെത്തി. രണ്ടാഴ്ച കൊണ്ട് മൂന്ന് രൂപയോളമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് വിലവര്‍ധനയ്ക്ക് കാരണമായി കമ്പനികള്‍ പറയുന്നത്. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഏറെ താഴ്ന്നപ്പോഴും ഇന്ത്യയില്‍ ഇന്ധന വില കുതിച്ചുയരുകയായിരുന്നു. ഇന്ധന വില വര്‍ധിക്കുന്നതോടെ ലഭിക്കുന്ന അധിക വരുമാനം നേടുകയായിരുന്നു കേന്ദ്രം. രാജ്യാന്തര ക്രൂഡ്‌ ഓയില്‍ വിലയില്‍ വലിയ വര്‍ധനയില്ലാതിരുന്നിട്ടും ആഭ്യന്തരവിപണിയില്‍ ഇന്ധനവിലയുയര്‍ത്തി എണ്ണ കമ്പനികള്‍ ജനത്തെ കൊള്ളയടിക്കുകയാണ്‌. എക്‌സൈസ്‌ നികുതി കൂട്ടി കേന...
പെട്രോള്‍- ഡീസല്‍ വില കൂടി; 11 ദിവസത്തിനിടെ ലിറ്ററിന് വര്‍ധിപ്പിച്ചത് ഒരു രൂപയില്‍ അധികം
India, Kozhikode

പെട്രോള്‍- ഡീസല്‍ വില കൂടി; 11 ദിവസത്തിനിടെ ലിറ്ററിന് വര്‍ധിപ്പിച്ചത് ഒരു രൂപയില്‍ അധികം

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 82.55 രൂപയും ഡീസലിന് 76.37 രൂപയുമായി. 11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപയും ഡീസലിന് 1.99 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വില കൂടാന്‍ കാരണമെന്നാണ് വിവരം. കഴിഞ്ഞ ദിവസം പാചക വാതകത്തിനും വില കൂട്ടിയിരുന്നു. 50 രൂപയാണ് പാചക വാതകത്തിന് വില വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടറിന് അന്‍പതു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയാകും. വാണിജ്യ സിലിണ്ടറിന് 55 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയാകും. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പാചക വാതക വില വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് ...
error: Content is protected !!