മതപരിവര്‍ത്തന നിരോധന നിയമം പണിയായി; വീട്ടുകാര്‍ അംഗീകരിച്ച മിശ്ര വിവാഹം പോലീസ് തടഞ്ഞു
മജിസ്‌ട്രേറ്റ് അനുമതി നല്‍കിയാല്‍ വിവാഹം
ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അടുത്തകാലത്ത് കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം മിശ്രവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വിലങ്ങുതടിയാകുന്നു. ബുധനാഴ്ച നടക്കേണ്ടിയിരുന്ന ഒരു മിശ്ര വിവാഹം പോലീസ് തടഞ്ഞു. മാതാപിതാക്കള്‍ അംഗീകരിച്ച വിവാഹമാണ് നിയത്തിന്റെ പേരില്‍ പോലീസ് തടഞ്ഞത്. ഒരു ഹിന്ദു സംഘടന പരാതി നല്‍കിയെന്നാണ് പോലീസ് പറയുന്നത്.
നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ് പാസാക്കിയതിന് പിന്നാലെ ഹിന്ദു യുവതിയും മുസ്ലിം യുവാവുമായുള്ള വിവാഹം അവസാന നിമിഷം പോലീസ തടഞ്ഞു. 22 വയസുകാരിയായ റെയ്‌ന ഗുപ്തയും 24 കാരനായ മുഹമ്മദ് ആസിഫുമായുള്ള വിവാഹമാണ് നിയമം ലംഘിച്ചതിന്റെ പേരില്‍ തടഞ്ഞത്.ഹിന്ദു മഹാസഭ അധ്യക്ഷന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. എന്നാല്‍, ഇരുകുടുംബങ്ങള്‍ക്കും സമ്മതമാണെന്ന് അറിയച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ...