Tuesday, November 19
BREAKING NEWS


Tag: politics

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
Kerala News, Politics

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പെട്രോള്‍ പമ്പ് അനുവദിക്കാന്‍ നവീന്‍ ബാബുവിന് കൈക്കൂലി നല്‍കി എന്ന് പരാതി നല്‍കിയ വ്യക്തിയും പി. പി. ദിവ്യയുടെ ഭര്‍ത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് എന്നാണ് സുരേന്ദ്രന്റെ ആരോപണം. ഈ പമ്പു തന്നെ ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണെന്നും സുരേന്ദ്രന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇവിടെ നാം കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്. പെട്രോള്‍ പമ്പിന് അപേക്ഷിച്ചയാളും പി. പി. ദിവ്യയുടെ ഭര്‍ത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഈ പമ്പു തന്നെ ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണ്. നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള അനുമതിക്കാണ് ദിവ്യ സമ്മര്‍ദ്ദം ചെലുത്തിയത് എന്ന സംശയം പരാതിക്കാരന്റെ വാക്ക...
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
Election, Kerala News

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളില്‍ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്‌. ഉപതെരഞ്ഞെടുപ്പിന് ഇനി 28 നാൾകൂടിയുണ്ട്. പത്രിക സമർപ്പണം ഈ മാസം 29 മുതൽ‌ ആരംഭിക്കും. തികഞ്ഞ് ആത്മവിശ്വാസത്തിലാണ് മുന്നണികൾ. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും തെരഞ്ഞെുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മഹാരാഷ്ട്രിയിൽ നവംബർ 20ന് തെരഞ്ഞെടുപ്പ് നടക്കും. ഝാർഖണ്ഡിൽ രണ്ട...
സംസ്ഥാനത്ത് ചരിത്രത്തിലില്ലാത്ത വിധം ധന പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
Kerala News, Politics

സംസ്ഥാനത്ത് ചരിത്രത്തിലില്ലാത്ത വിധം ധന പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലില്ലാത്ത വിധം ധന പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയിലാണ് പ്രതികരണം. കേന്ദ്രം കേരളത്തിനെതിരെ നടത്തുന്ന അതേ പ്രചരണമാണ് പ്രതിപക്ഷവും നടത്തുന്നതെന്ന് മന്ത്രി കെഎൻ ബാലഗോപാൽ തിരിച്ചടിച്ചു. മന്ത്രിമാരും വകുപ്പുകളും പോലും പ്രതിസന്ധിയിലാണെന്നും ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണെന്നും ട്രഷറിയിൽ ഒന്നുമില്ലെന്നും ഒരു ലക്ഷം രൂപയുടെ ബില്ല് പോലും ട്രഷറിയിൽ പാസാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. തെറ്റായ പ്രചരണം നടത്തിയാൽ അതിൻറെ നഷ്ടം കേരളത്തിലെ ഓരോ പൗരന്മാർക്കുമാണെന്ന് ധനമന്ത്രി മറുപടിയിൽ പറഞ്ഞു. ശരിയായി വിവരം ജനങ്ങളിൽ എത്തിക്കാൻ ഈ അടിയന്തര പ്രമേയം കൊണ്ട് കഴിയുമെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായതെന്നും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിന് മുകളിൽ ബില്ല്...
കണ്ണൂര്‍ എഡിഎമ്മിന്റേത് സിപിഎം നടത്തിയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല
Kerala News, Politics

കണ്ണൂര്‍ എഡിഎമ്മിന്റേത് സിപിഎം നടത്തിയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല

കണ്ണൂര്‍ എഡിഎം പത്തനംതിട്ട സ്വദേശി നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയല്ല മറിച്ച് സിപിഎം നേതൃത്വത്തില്‍ പരസ്യവിചാരണയിലൂടെ നടത്തിയ കൊലപാതകം തന്നെയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഒരു മനുഷ്യനെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ക്രൂരമായി അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്നത് കൊലപാതകം തന്നെയാണ്. വിരമിക്കാന്‍ വെറും ഏഴു മാസം ബാക്കിയുണ്ടായിരുന്ന ഒരു മനുഷ്യനെയാണ് വ്യക്തിവിരോധത്തിന്റെ പേരില്‍ ഇത്തരത്തില്‍ അപമാനിച്ച് മരണത്തിലേക്ക് തള്ളിയിട്ടത്. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം രമേഷ് ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി ഏതു അഴിമതിയും നടത്തിയെടുക്കുന്ന പരിപാടിയാണ് കേരളത്തിലാകെ സിപിഎം നടപ്പാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. അതിനു വഴങ്ങാത്ത ഉദ്യോഗസ്ഥരെ കടുത്ത പീഢനങ്ങള്‍ക്കു വിധേയരാക്കി പലരെയും മരണത്തിലേക്കു തള്ളിവിടുന്...
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു
Kerala News, Politics

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ മൊഴി എടുക്കാന്‍ വിളിച്ചുവരുത്തി. അഭിഭാഷകനായ ബൈജു നോയല്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. നോട്ടീസ് നല്‍കിയാണ് മൊഴി രേഖപ്പെടുത്താന്‍ വിളിച്ചു വരുത്തിയത്. കേസെടുക്കാത്ത പോലീസ് നടപടിക്കെതിരെ ബൈജു നോയല്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് കോടതി നാളെ പരിഗണിക്കുമെന്ന് ബൈജു നോയല്‍   പറഞ്ഞു. മലപ്പുറം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യം ഹിന്ദു തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നാട് ആണ് കേരളമെന്നും വര്‍ഗീയശക്തികളുടെ എക്കാലത്തെയും ആക്രമണ ലക്ഷ്യമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖം വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ...
‘തൃശ്ശൂർ എടുക്കുമെന്നല്ല, തന്നാൽ സ്വീകരിക്കുമെന്നാണ് പറഞ്ഞത്’; നടൻ സുരേഷ് ​ഗോപി Suresh Gopi
Politics

‘തൃശ്ശൂർ എടുക്കുമെന്നല്ല, തന്നാൽ സ്വീകരിക്കുമെന്നാണ് പറഞ്ഞത്’; നടൻ സുരേഷ് ​ഗോപി Suresh Gopi

Suresh Gopi തൃശ്ശൂർ എടുക്കുമെന്നല്ല തന്നാൽ സ്വീകരിക്കുമെന്നാണ് പറഞ്ഞതെന്ന് ബിജെപി നേതാവും നടനുമായി സുരേഷ് ​ഗോപി. 27-ാമത് ടാസ് നാടകോത്സവം ഉ​ദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. Also Read : https://panchayathuvartha.com/nipa-2018-scenario-as-new-virus-no-longer-exists-kk-shailaja/ തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ.. തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം.. ‘ എന്നായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് തൃശ്ശൂരിൽ എത്തിയപ്പോൾ താരം പറഞ്ഞത്. ഇത് പിന്നീട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ചടങ്ങിൽ എത്തിയ സുരേഷ് ​ഗോപി പഴയ പ്രസം​ഗത്തെ പറ്റി തിരുത്തുകയായിരുന്നു. https://www.youtube.com/watch?v=fgF04dOuT20 നാടകങ്ങളിൽ രാഷ്ട്രീയം കുത്തിനിറയ്ക്കാൻ ശ്രമിച്ച് അതിന്റെ കാമ്പ് നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ഇത്തരത്തിൽ രാഷ്ട്രീയത്തള്ള് ഉത്സവങ്ങളായി നാടകങ്ങൾ മാറുമ്പോഴാണ് പ്രേക്ഷകർ നാട...
ഉമ്മന്‍ ചാണ്ടിയെ കുടുക്കാനുള്ള ക്രിമിനല്‍ ഗൂഡാലോചനയിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ VD Satheesan
Politics

ഉമ്മന്‍ ചാണ്ടിയെ കുടുക്കാനുള്ള ക്രിമിനല്‍ ഗൂഡാലോചനയിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ VD Satheesan

VD Satheesan ഉമ്മന്‍ ചാണ്ടിയെ കുടുക്കാനുള്ള ക്രിമിനല്‍ ഗൂഡാലോചനയിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. https://www.youtube.com/watch?v=fgF04dOuT20 യേശുവിനെ ക്രൂശിക്കാന്‍ പടയാളികള്‍ക്കും ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുത്ത ശേഷം പീലാത്തോസ് കൈകഴുകിക്കൊണ്ട് പറഞ്ഞത്, ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് ഒരു പങ്കുമില്ലെന്നാണ്. ഭരണകക്ഷി അംഗങ്ങള്‍ സംസാരിച്ചപ്പോഴും പീലാത്തോസിനെയാണ് ഓര്‍മ്മ വന്നത് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. Also Read : https://panchayathuvartha.com/aluva-rape-christine-raj-to-be-produced-in-court-today/ ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയതവര്‍ ഇപ്പോള്‍ നിയമസഭയില്‍ വന്ന് പറയുന്നത് അദ്ദേഹം നീതിമാനായിരുന്നെന്നും ആ നീതിമാന്റെ രക്തത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്നുമാണ്. 2021-ലെ തെരഞ്ഞെടുപ്പിന...
സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍റെ മകന്‍ ജെയിന്‍ രാജിനെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് P Jayarajan’s son Jain Raj
Politics

സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍റെ മകന്‍ ജെയിന്‍ രാജിനെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് P Jayarajan’s son Jain Raj

P Jayarajan's son Jain Raj സമൂഹമാധ്യമങ്ങളിലൂടെ നേതാക്കളെ അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുന്നതിനെതിരെയാണ് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം രംഗത്തുവന്നത്. Also Read : https://panchayathuvartha.com/kerala-assembly-puthupally-solar-oommen-chandi/ ഡിവൈഎഫ്‌ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറി കിരണിന് എതിരെ ജെയിന്‍ രാജ് സാമൂഹ്യ മാധ്യമങ്ങളില്‍ സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തിയതിനെ തുടര്‍ന്നാണ് വിമര്‍ശനം. ഇതിന് പിന്നാലെയാണ് പി.ജയരാജന്‌‍‍റെ മകന്‍റെ പേര് പരാമര്‍ശിക്കാതെ ഡിവൈഎഫ്‌ഐ പ്രസ്താവന ഇറക്കിയത്. https://www.youtube.com/watch?v=fgF04dOuT20 ...
’53 വര്‍ഷത്തെ പതിവ് ചാണ്ടി ഉമ്മൻ തെറ്റിക്കുമോ?’ UDF
Kottayam

’53 വര്‍ഷത്തെ പതിവ് ചാണ്ടി ഉമ്മൻ തെറ്റിക്കുമോ?’ UDF

UDF റെക്കാഡ് ഭൂരിപക്ഷത്തോടെ പുതുപ്പള്ളി പിടിച്ചതോടെ ജനപ്രതിനിധി എന്ന നിലയിലായിരിക്കും ചാണ്ടി ഉമ്മന്റെ ഓരോ പ്രവൃത്തിയും ഇനി വിലയിരുത്തപ്പെടുക. മണ്ഡലത്തിന്റെ വികസനത്തിന് സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടായിരിക്കും തന്റെ പ്രവര്‍ത്തനമെന്ന് വിജയത്തിന് പിന്നാലെ നിയുക്ത എംഎല്‍എ വ്യക്തമാക്കിയിരുന്നു. https://www.youtube.com/watch?v=fgF04dOuT20 അപ്പോഴെല്ലാം ബാക്കിയായ ചോദ്യമായിരുന്നു തനിക്കായി ചാണ്ടി ഉമ്മൻ എംഎല്‍എ ഓഫീസ് ആരംഭിക്കുമോ എന്നത്. എന്നാല്‍ അക്കാര്യത്തില്‍ ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നാണ് ചാണ്ടി ഉമ്മൻ ഇപ്പോള്‍ മാദ്ധ്യമങ്ങളോടായി പ്രതികരിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി തുടര്‍ന്നു വന്നിരുന്ന പ്രവര്‍ത്തന രീതി ഉടനെ തന്നെ മാറ്റാൻ സാദ്ധ്യതയില്ല എന്ന തരത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. https://www.youtube.com/watch?v=WEMTi0Zw4P4&t=4s ...
സോളാർ കേസിൽ ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാം, കാലം സത്യം തെളിയിക്കും: ചാണ്ടി ഉമ്മന്‍ chandy oommen
Kerala News

സോളാർ കേസിൽ ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാം, കാലം സത്യം തെളിയിക്കും: ചാണ്ടി ഉമ്മന്‍ chandy oommen

സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു സോളാർ കേസിൽ ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്ന് ചാണ്ടി ഉമ്മൻ. ഗൂഢാലോചന സിബിഐ പുറത്തു കൊണ്ടുവരട്ടെ . കാലം സത്യം തെളിയിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. https://www.youtube.com/watch?v=fgF04dOuT20 സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കെ.ബി ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തൽ. ക്ലിഫ് ഹൗസിൽവച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ തെളിവില്ല. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തു തുടങ്ങിയ കാര്യങ്ങളാണ് ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. https://www.youtub...
error: Content is protected !!