Friday, December 13
BREAKING NEWS


Tag: ponmudi

പൊന്മുടി സന്ദർശകർക്കായി തുറന്നു
Around Us, Thiruvananthapuram

പൊന്മുടി സന്ദർശകർക്കായി തുറന്നു

ആദ്യ ദിനത്തിൽ അര ലക്ഷം രൂപ വരുമാനം തിരുവനന്തപുരം : പൊന്മുടി ശനിയാഴ്ച രാവിലെ സന്ദർശകർക്കായി തുറന്നു കൊടുത്തു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് വനംവകുപ്പ് പൊന്മുടി അടച്ചിട്ടിരുന്നത്. ഒടുവിൽ പട്ടിണിയിലായ തൊഴിലാളികുടുംബങ്ങളുടേയും ആയിരക്കണക്കിന് സന്ദർശകരുടെയും അഭ്യർത്ഥന മാനിച്ചാണ് ഈ സീസണിൽ തന്നെ പൊന്മുടി തുറക്കുന്നത്. പൊന്മുടി തുറക്കുന്നതറിഞ്ഞ് ശനിയാഴ്ച രാവിലെ തന്നെ കോടമഞ്ഞിന്റെ തണുപ്പുതേടി ആയിരത്തിൽപ്പരം സന്ദർശകർ കുടുംബസമേതം എത്തി. ആദ്യ ദിനത്തിൽത്തന്നെ അര ലക്ഷം രൂപയാണ് വനംവകുപ്പിന്റെ വരുമാനം. ആനപ്പാറ, കല്ലാർ ചെക്‌പോസ്റ്റുകളിൽ സന്ദർശകരേയും വാഹനങ്ങളേയും സുരക്ഷാപരിശോധനകൾക്ക് വിധേയമാക്കി. കല്ലാർ ചെക്‌പോസ്റ്റിൽ ‘ബ്രേക്ക് ദി ചെയ്ൻ’ മാനദണ്ഡങ്ങൾ അനുസരിച്ച് സാനിറ്ററൈസേഷൻ നടത്തിയശേഷമാണ് അപ്പർ സാനിട്ടോറിയത്തിലേക്ക്‌ സഞ്ചാരികളെ കടത്തിവിടുന്നത്. ചെക്‌പോസ്റ്റിൽ സന്ദർശകർ തന്നെ കൊണ്ടുവരു...
പൊന്മുടിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കെഎസ്‌ആര്‍ടിസി 16 ബസുകള്‍ വിട്ടുനൽകി
Thiruvananthapuram

പൊന്മുടിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കെഎസ്‌ആര്‍ടിസി 16 ബസുകള്‍ വിട്ടുനൽകി

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റ് സാഹചര്യത്തില്‍ പൊന്മുടിയിലെ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കെഎസ്‌ആര്‍ടിസി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കിയത് 16 ബസുകള്‍. അടിയന്തിരമായി ആളുകളെ ഒഴിപ്പിച്ച്‌ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകരമാണ് ബസുകള്‍ നല്‍കിയത്. ഈ ബസുകളിലാണ് പൊന്മുടിയിലെ ലയങ്ങളില്‍ നിന്നുള്ള ആളുകളെ മാറ്റി രക്ഷാ കേന്ദ്രത്തില്‍ എത്തിച്ചത്. അതേസമയം, ദുരന്തനിവാരണ അതോറിറ്റി ഏത് സമയത്ത് ആവശ്യപ്പെട്ടാലും നല്‍കാവുന്ന വിധത്തില്‍ ഓരോ ഡിപ്പോയില്‍ നിന്നും അഞ്ച് ബസുകള്‍ വീതം തയ്യാറാക്കി നിര്‍ത്തണമെന്ന് എല്ലാ യൂണിറ്റ് അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിഎംഡി പറഞ്ഞു. ഡ്രൈവര്‍ സഹിതമായിരിക്കും വാഹനം നല്‍കുക. ...
error: Content is protected !!