പോത്തീസിനെതിരെ ആരോഗ്യ മന്ത്രി; വിലകുറച്ച് വിറ്റാലും, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക തന്നെ വേണം
കോവിഡ് ചട്ടം ലംഘിച്ചതിനെ തുടർന്ന് ജില്ലാ ഭരണകൂടം അടപ്പിച്ച പോത്തീസിനെതിരെ ആരോഗ്യ മന്ത്രി.
വിലകുറച്ച് വിറ്റാലും, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക തന്നെ വേണം.
ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ നടന്നതെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോവിഡ് കൂടുമോ എന്ന ആശങ്ക ഉണ്ടെന്നും അതിന്റെ കൂടെ കോവിഡ് വ്യാപനം രൂക്ഷമായാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെയാണ് കോവിഡ് പ്രോട്ടോകോൾ ലംഘന പ്രകാരം തിരുവനന്തപുരം നഗരത്തിലെ പോത്തീസ് എന്ന വ്യാപാര സ്ഥാപനം ജില്ലാ ഭരണകൂടം പൂട്ടിച്ചത്.
...