Friday, December 13
BREAKING NEWS


Tag: poxo_case

പതിനേഴുകാരിയോട് മോശമായി പെരുമാറി, കണ്ണൂർ ശിശുക്ഷേമ സമിതി ചെയർമാനെതിരെ പോക്സോ കേസ്
Kannur

പതിനേഴുകാരിയോട് മോശമായി പെരുമാറി, കണ്ണൂർ ശിശുക്ഷേമ സമിതി ചെയർമാനെതിരെ പോക്സോ കേസ്

കണ്ണൂരിൽ ചൈൽഡ് വെൽഫെയർ സമിതി അധ്യക്ഷനെതിരെ തന്നെ പോക്സോ കേസ്. ജില്ലാ ചൈൽഡ് വെൽഫെയർ സമിതി അധ്യക്ഷൻ ഇ ഡി ജോസഫിനെതിരായാണ് കേസ്. പെൺകുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് തലശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗികപീഡനത്തിന് ഇരയായ, 17 വയസ്സുള്ള, കൗൺസിലിംഗിനായി എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. കുട്ടികൾക്കെതിരായ പീഡനക്കേസുകൾ പരിഗണിക്കുകയും പ്രശ്നപരിഹാരം നിർദേശിക്കുകയും ചെയ്യേണ്ട ജില്ലാതലത്തിലെ അതോറിറ്റിയാണ് ശിശുക്ഷേമസമിതി. ഒക്ടോബർ 21-ന്  പെൺകുട്ടിയെ കൗൺസിലിംഗിനായി തലശ്ശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിച്ചിരുന്നു. ഈ സമിതിയ്ക്ക് മുമ്പാകെ കൗൺസിംഗിന് ഹാജരായപ്പോൾ തന്നോട് ഇ ഡി ജോസഫ് മോശമായി പെരുമാറിയെന്നാണ് മജിസ്ട്രേറ്റിനോട് 17 വയസ്സുകാരിയായ പെൺകുട്ടി രഹസ്യമൊഴിയിൽ പറഞ്ഞിരിക്കുന്നത്. കേസ് പരിഗണിക്കുന്നതിനിടെ...
error: Content is protected !!