ജീവിതം അതിവേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്ന് നിന്നു പോകുന്നത് പോലെയായിരുന്നു;രോഗാവസ്ഥയെ കുറിച്ച് വികാരധീനനായി റാണ.
റാണ ദഗുബതി തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരനാണ്. അതേസമയം ബാഹുബലിക്ക് ശേഷം മെലിഞ്ഞ് ക്ഷീണിച്ച രൂപത്തിലുള്ള റാണയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഈ മാറ്റം കണ്ട് അന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ചോദ്യങ്ങളുമായി എത്തിയിരുന്നു.
എന്നാല്‍ ഇതുസംബന്ധിച്ച് മറുപടിയൊന്നും റാണ നല്‍കിയിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ ഇക്കാര്യത്തെ കുറിച്ച് നടന്‍ മനസ്സ് തുറന്നു. നടി സാമന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്.
ചുറ്റുമുള്ള ആളുകള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചു നിന്നുവെന്നായിരുന്നു സാമന്ത പ്രതികരിച്ചത്.
'ഈ അവസ്ഥ എന്റെ കണ്‍മുന്നില്‍ കണ്ടതാണ്. അതുകൊണ്ടാണ് എനിക്ക് നിങ്ങള്‍ സൂപ്പര്‍ ഹീറോ ആകുന്നത്', സാമന്ത പറഞ്ഞു.
ജീവിതം അതിവേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പെട...