പതിനഞ്ചുകാരിയെ തുടർച്ചയായി പീഡിപ്പിച്ചു യുവാവ് അറസ്റ്റിൽ
ഇരിട്ടി: 15കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പോക്സോ നിയമപ്രകാരം യുവാവ് അറസ്റ്റില്‍. ഇരിട്ടിക്കടുത്ത് കിളിയന്തറ 32ാം മൈലില്‍ തേങ്ങാട്ട് പറമ്ബില്‍ ഹൗസില്‍ കെ. മനാഫിനെയാണ് ഇരിട്ടി സി.ഐ എ. കുട്ടികൃഷ്ണന്റ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
ഇരിട്ടിക്കടുത്തുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടു മാസമായി നിരന്തരം ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
കഴിഞ്ഞദിവസം രാവിലെ വീട്ടിനടുത്താണ് ഇയാളെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യലിനുമായി പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ...