Tuesday, April 8
BREAKING NEWS


Tag: ration_ card

തമിഴ്നാട്ടിലെ  റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപയും സൗജന്യ  ഭക്ഷ്യക്കിറ്റും
India, Latest news

തമിഴ്നാട്ടിലെ റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപയും സൗജന്യ ഭക്ഷ്യക്കിറ്റും

പൊങ്കലിന് തമിഴ്നാട്ടിലെ റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപയും സൗജന്യ ഭക്ഷ്യക്കിറ്റും സമ്മാനമായി നൽകാൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി. 2021 ജനുവരി 4 മുതൽ ന്യായവില കടകളിലൂടെ പണവും പൊങ്കൽ ഗിഫ്റ്റ് ബാഗും വിതരണം ചെയ്യും. റേഷൻ കാർഡ് ഉടമകൾക്ക് ഒരു കിലോ വീതം അരിയും പഞ്ചസാരയും, 20 ഗ്രാം കശുവണ്ടിയും ഉണക്കമുന്തിരിയും, ഒരു കരിമ്പ്, 8 ഗ്രാം ഏലയ്ക്ക എന്നിവ തുണിസഞ്ചിയിൽ നൽകുമെന്നും പളനിസ്വാമി പറഞ്ഞു. ന്യായവില കടകളിലൂടെയുള്ള വിതരണത്തിനു മുൻപു ഗുണഭോക്താക്കൾക്ക് അവരുടെ വീടുകളിൽ ടോക്കണുകൾ എത്തിക്കും. സാധനങ്ങളും സമ്മാനങ്ങളും ലഭിക്കുന്നതിനുള്ള തീയതിയും സമയവും ടോക്കണിലുണ്ടാകും. ഈ സമയത്ത് എത്തിയാൽ മതിയാകും.അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.സംസ്ഥാനത്തെ 2.6 കോടി റേഷൻ കാർഡ് ഉടമകൾക്കും പൊങ്കൽ സമ്മാനം നൽകാനാണ് സർക്കാർ തീരുമാനം. ...
error: Content is protected !!