ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച സംഭവം; യുവാക്കളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്
കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളായ യുവാക്കളുടെ ചിത്രങ്ങൾ പോലീസ് പുറത്ത് വിട്ടു. മാളിൽ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച ദൃശ്യങ്ങളിൽ മാസ്ക് ധരിച്ചിരിക്കുന്നതിനാൽ പ്രതികളെ തിരിച്ചറിയാതെ വന്നതോടെയാണ് കളമശ്ശേരി പോലീസ് ചിത്രങ്ങൾ പുറത്ത് വിട്ടത്.
പോലീസിന് പ്രതികളെ തിരിച്ചറിയാതെ വന്നതോടെ ആണ് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താൻ ചിത്രം പോലീസ് പുറത്ത് വിട്ടത്. വ്യാഴാഴ്ച വൈകീട്ട് ആണ് കുടുംബത്തോടൊപ്പം ഷോപ്പിംഗ് നായി മാളിൽ എത്തിയ നടിയെ രണ്ട് യുവാക്കൾ അപമാനിച്ചത്നടി സോഷ്യൽ മീഡിയയിൽ കുറിച്ചതോടെ പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം തുടങ്ങി.
...