കോഹ്ലിയുടെ ഇന്നത്തെ ‘ഇര’ സഞ്ജു സാംസണ്‍: സെവാഗ്
ഓസീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിനിറങ്ങാനൊരുങ്ങി ഇന്ത്യ. മൂന്നാം മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി. ഇന്ന് സഞ്ജു സാംസണെ നായകന്‍ വിരാട് കോഹ്ളി കളിപ്പിക്കാന്‍ സാധ്യതയില്ലെന്നും പകരം മനീഷ് പാണ്ഡെയെ കളിപ്പിക്കാനാണ് സാധ്യതയെന്നം മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടു.
ടീമില്‍ തുടരെ തുടരെ അഴിച്ചുപണി നടത്തുന്ന കോഹ്‌ലി ഇന്ന് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുക സഞ്ജു സാംസണെയായിരിക്കുമെന്ന് സെവാഗ് പരിഹസിച്ചു.
'സ്ഥാനം നഷ്ടപ്പെടാന്‍ സാദ്ധ്യത സഞ്ജുവിനാണ്. ആദ്യ രണ്ട് മത്സരത്തിലും മികച്ച റണ്‍സ് നേടാന്‍ അവന് സാധിച്ചിരുന്നില്ല. അങ്ങനെയുള്ളപ്പോള്‍ സഞ്ജുവിന് പകരം മനീഷിനെ കളിപ്പിക്കും.' - സെവാഗ് പറഞ്ഞു.
കാന്‍ബറയില്‍ നടന്ന ആദ്യ മത്സരത്തില്‍ 15 പന്തില്‍ നിന്ന് ഒരു ഫോറും ഒരു സിക്സും പറത്തി 23 റണ്‍സ് നേടയാണ് സഞ്ജു പുറത്തായത്. രണ്ടാമത്തേതില്‍ മട...