സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി സുരേഷ് ഗോപിക്ക് നിയമനം Suresh Gopi
Suresh Gopi സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി സുരേഷ് ഗോപിക്ക് നിയമനം. മൂന്ന് വർഷത്തേക്ക് നിയമനം. സുരേഷ് ഗോപിയെ ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസിൽ അധ്യക്ഷനായും കേന്ദ്രം നാമനിർദേശം ചെയ്തു.
https://www.youtube.com/watch?v=8C14JyemHs8
കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂർ ആണ് സുരേഷ് ഗോപിയെ നിമയമിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സുരേഷ് ഗോപിയുടെ പരിചയ സമ്പത്ത് സ്ഥാപനത്തിന്റെ പുരോഗതിക്ക് മുതൽ കൂട്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫലവത്തായ ഒരു ഭരണകാലം ആശംസിക്കുന്നുവെന്ന് സുരേഷ് ഗോപിയോടായി മന്ത്രി പറഞ്ഞു.
...