സംസ്ഥാന സ്കൂൾ ഗയിംസ് ഗ്രൂപ്പ് ഒന്നിന് തുടക്കമായി School Games
School Games പൊതുവിദ്യാഭ്യാസ വകുപ്പു സംഘടിപ്പിക്കുന്ന ഈ അധ്യയന വർഷത്തെ സ്കൂൾ ഗയിംസ് ഗ്രൂപ്പ് ഒന്നിന് ഒ.എസ്.അംബിക എം എൽ എ ആറ്റിങ്ങലിൽ തുടക്കമിട്ടു. അത്ലറ്റിക്സ്,അക്വാട്ടിക്സ് ഉൾപ്പെടെ എട്ടു ഗ്രൂപ്പുകളായി വിവിധ ജില്ലകളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
https://www.youtube.com/watch?v=L1qRNp5Er_c
റസലിംഗ് മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗവും പെൺകുട്ടികളുടെ വിഭാഗവും ആദ്യ ദിനത്തിൽ മത്സരിച്ചു.ഈ വിഭാഗത്തിൽ പതിനാലു ജില്ലകളിൽ നിന്നായി 580 കുട്ടികൾ മത്സരിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ ഏകദേശം ആറായിരത്തോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.ആറ്റിങ്ങൽ നഗരസഭ ചെയർ പെഴ്സൺ എസ്.കുമാരി,വിവിധ ജനപ്രതിനിധികൾ ബന്ധപ്പെട്ട ജീവനക്കാർ,വിദ്യാർത്ഥികൾ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബ്ബന്ധിച്ചു.
...