സംസ്ഥാനത്ത് കൂടുതല്‍ ഇന്‍റര്‍സിറ്റി ട്രെയിന്‍ സര്‍വീസുകള്‍
ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതല്‍ ഇന്‍റര്‍സിറ്റി ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും എന്നാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ഇപ്പോള്‍ റയില്‍വേ ബോഡിന്‍റെ സജീവ പരിഗണനയിലാണ്.
എറണാകുളം -തിരുവനന്തപുരം വഞ്ചിനാട്, ഗുരുവായൂര്‍ -തിരുവനന്തപുരം ഇന്‍റര്‍സിറ്റി, എറണാകുളം -കണ്ണൂര്‍ ഇന്‍റര്‍സിറ്റി, തിരുവനന്തപുരം- മധുര അമൃത, തിരുവനന്തപുരം-മംഗളൂരു എക്സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളാണ് അടുത്ത ഘട്ടത്തില്‍ പരിഗണിക്കുന്നത്.
കൊച്ചുവേളി -മൈസൂരു, എറണാകുളം -ഓഖ. തിരുവനന്തപുരം-ഇന്‍ഡോര്‍ എന്നീ ട്രെയിനുകളും പുതിയ പട്ടികയിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
കേരളത്തിലോടുന്ന ട്രെയിനുകളുടെ വരുമാനം മെച്ചപ്പെട്ടുവരുന്നുണ്ട്.കോച്ചുകളുടെ ക്ഷാമം രൂക്ഷമായതിനാല്‍ നഷ്ടത്തിലോടുന്ന ട്രെയിനുകള്‍ പിന്‍വലിച്ച് ആവശ്യമുളള റൂട്ടില്‍ മാത്രം സര്‍വീസ് നടത്താനാണ് നിര്‍ദ്ദേശം. അതേസമയം,
മെമു ട്രെയിനുകള്‍ എക്സ്‌പ്രസുകളായ...