തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമാക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍: ഷിബു ബേബിജോണ്‍
തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ യുഡിഎഫില്‍ പൊട്ടിത്തെറി തുടരുന്നു.യുഡിഎഫ് സംവിധാനംനിര്‍ജ്ജീവമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തോല്‍വിക്ക് ആക്കം കൂട്ടിയെന്നും ഷിബു ബേബി ജോണ്‍പറഞ്ഞു. തമ്മിലടി മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്നാണ് ആര്‍എസ്പിയുടെ വിമര്‍ശനം.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം നിസാര വിഷയം വലിയ വിവാദമാക്കി പ്രതികൂലമാക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ചര്‍ച്ച ചെയ്‌തേ പറ്റൂ. തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിച്ചാല്‍ ഇത് ഒരു വ്യക്തിയുടെ പ്രശ്‌നമല്ലെന്നും സംവിധാനത്തിന്റെയാകെ പോരായ്മയാണെന്നുമാണ് ഷിബു ബേബി ജോണ്‍ പറയുന്നത്.
ഇത്തരം സംഭവങ്ങള്‍ ചര്‍ച്ച ചെയ്‌തേ പറ്റൂ. തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിച്ചാല്‍ ഇത് ഒരു വ്യക്തിയുടെ പ്രശ്‌നമല്ലെന്നും സംവിധാനത്തിന്റെയാകെ പോരായ്മയാണെന്നുമാണ് വിമര്‍ശനം. തൊലിപ്പുറത്തെ മാ...