Friday, December 13
BREAKING NEWS


Tag: sivasanar

തെളിവുകൾ നിരത്തി കസ്റ്റംസ്; ശിവശങ്കർ സത്യങ്ങൾ മൂടിവെക്കുന്നുവോ ?
Crime, Ernakulam

തെളിവുകൾ നിരത്തി കസ്റ്റംസ്; ശിവശങ്കർ സത്യങ്ങൾ മൂടിവെക്കുന്നുവോ ?

കൊച്ചി : ശിവശങ്കര്‍ സത്യം മറച്ചുവെക്കുന്നുവെന്ന് കസ്റ്റംസ് കോടതിയില്‍. ശിവശങ്കറിന്റെ രണ്ട് ഫോണുകള്‍ കൂടി ഇപ്പോള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഭാര്യയാണ് ഫോണുകള്‍ കൈമാറിയത്. എന്നാല്‍ ദീര്‍ഘസമയം ചോദ്യം ചെയ്തിട്ടും ഈ ഫോണുകളെ സംബന്ധിച്ച്‌ വിവരങ്ങള്‍ നല്‍കാത്തത് സത്യം മറച്ചുവെക്കാനാണെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. ഉന്നത സ്ഥാനത്തിരുന്നതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും വാദിച്ചാണ് കസ്റ്റംസ് ജാമ്യാപേക്ഷയെ എതിര്‍ത്തത്. എറണാകുളം എ.സി.ജെ.എം കോടതിയുടേതാണ് നടപടി. മൊഴികള്‍ക്കുപരി കൂടുതല്‍ തെളിവുണ്ടെങ്കില്‍ സീല്‍ഡ് കവറില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 7ലേക്ക് മാറ്റി. ...
error: Content is protected !!