എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ല; എന്‍ഐഎയ്ക്ക് നിയമോപദേശം
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ലെന്ന് എന്‍ഐഎയ്ക്ക് നിയമോപദേശം ലഭിച്ചു . ഹൈക്കോടതി വിധി വന്ന ശേഷം യുഎപിഎ സെക്ഷന്‍ 15 നിലനില്‍ക്കുമോയെന്നതില്‍ നടപടിയും സ്വീകരിക്കാം. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത്, കള്ളപ്പണക്കേസുകളില്‍ ഇ ഡിയും കസ്റ്റംസും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടും എന്‍ഐഎ മാത്രം തീരുമാനം എടുത്തിരുന്നില്ല. മെല്ലെപ്പോക്ക് യുഎപിഎ നിലനില്‍ക്കുമോയെന്ന ആശങ്കയുള്ളതിനാലായിരുന്നു ഇത് .
നേരത്തെ അറസ്റ്റിലായ പ്രതികളാണ് സ്വര്‍ണക്കടത്തില്‍ യുഎപിഎ 15ാം വകുപ്പ് ചുമത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ വാദം സ്വര്‍ണക്കടത്തിലല്ല, കള്ളനോട്ട് കേസിലാണ് ഈ വകുപ്പ് ബാധകമെന്നാണ്. കേസില്‍ ഇതോടെ അന്വേഷണ സംഘം പ്രതിരോധത്തിലായി. എന്നാല്‍ എന്‍ഐഎ,വ...