ആൻഡമാൻ, നിക്കോബാർ,ദ്വീപുകൾ പൂര്‍ണമായും സൗരോര്‍ജ്ജവല്‍ക്കരിക്കുമെന്ന് റിന്യൂവബിള്‍ എനര്‍ജി വകുപ്പ്
ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപുകൾ പൂര്‍ണമായും സൗരോര്‍ജ്ജവല്‍ക്കരിക്കുമെന്ന് റിന്യൂവബിള്‍ എനര്‍ജി വകുപ്പ് മന്ത്രി ആര്‍.കെ സിങ്. മാലദ്വീപില്‍ വെച്ചു നടന്ന മൂന്നാമത് ആഗോള റീ-ഇന്‍വെസ്റ്റ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.“ഞങ്ങളുടെ ദ്വീപുകൾ (ആൻഡമാൻ, നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്) പൂർണ്ണമായും പച്ചയായി മാറാൻ ഞങ്ങൾ ലക്ഷ്യമിട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
1,36,000 മെഗാവാട്ട് (മെഗാവാട്ട്) റിന്യൂവബിൾ എനർജി ശേഷി ഇന്ത്യ സ്ഥാപിച്ചിട്ടുണ്ടെന്നും 57,000 മെഗാവാട്ട് ശേഷി കൂടി നടപ്പാക്കുന്നുണ്ടെന്നും സിംഗ് പറഞ്ഞു. 2030 ഓടെ 450 ജിഗാവാട്ട് റിന്യൂവബിൾ എനർജി ശേഷി കൈവരിക്കാനാണ് ലക്ഷ്യം.
മാലദ്വീപിലെ റിന്യൂവബിള്‍ എനര്‍ജിയുടെ പദ്ധതികള്‍ക്കാവശ്യമായ എല്ലാവിധ സഹകരണവും പിന്തുണയും ഇന്ത്യയുടെ ഭാഗത്തു നിന്നുമുണ്ടാവുമെന്ന് ആര്‍.കെ സിങ് ഉറപ്പു നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ...