Tuesday, January 21
BREAKING NEWS


Tag: son_ dead

പാലക്കാട് സ്ഥാനാര്‍ഥിയുടെ മകന്‍ വെടിയേറ്റു മരിച്ച നിലയിൽ
Kerala News, Latest news, Palakkad

പാലക്കാട് സ്ഥാനാര്‍ഥിയുടെ മകന്‍ വെടിയേറ്റു മരിച്ച നിലയിൽ

പാലക്കാട് ∙പട്ടഞ്ചേരിയിൽ യുവാവിനെ വീടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കന്നിമാരി കുറ്റിക്കൽച്ചള്ളയിൽ രാജന്‍റെ ഏക മകൻ അജിത്ത് (31) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 നായിരുന്നു സംഭവം. ജീവനൊടുക്കിയതാണെന്നാണു പൊലീസ് നിഗമനം. പട്ടഞ്ചേരി പഞ്ചായത്ത് പത്താം വാർഡ് സിപിഎം സ്ഥാനാർഥി വി. കല്യാണിക്കുട്ടിയാണ് അമ്മ. തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞു വീട്ടിൽ തിരികെയെത്തിയപ്പോഴാണ് കല്യാണിക്കുട്ടിയും, രാജനും അജിത്തിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. തലയിൽ വെടിയേറ്റ പാടുണ്ടായിരുന്ന അജിത്തിന്റെ സമീപത്തു തോക്കും ഉണ്ടായിരുന്നു. വൈകിട്ട് ഇവിടെ നിന്നു വെടിയൊച്ച കേട്ടതായി സമീപവാസികൾ പൊലീസിനെ അറിയിച്ചു. ...
error: Content is protected !!