‘ഇതാണ് എന്റെ രീതി, ഇത് ബിസിനസിന്റെ ഭാഗമാണ്’; തിയേറ്ററുകള്‍ അടച്ചിട്ടുള്ള ഫിയോക്കിന്റെ പ്രതിഷേധത്തില്‍ പ്രതികരിച്ച് ജൂഡ് ആന്റണി Jude Antony
2018 സിനിമയുടെ ഒ ടി ടി റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനുള്ള ഫിയോകിന്റെ തീരുമാനത്തില്‍ പ്രതികരിച്ച് സിനിമയുടെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. Jude Antony
തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും എന്നാല്‍ ഇത് ബിസിനസിന്റെ ഭാഗമാണെന്നുമാണ് ജൂഡ് വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു. സിനിമ റിലീസിന് മുൻപ് നിര്‍മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്. അത് കൊണ്ടാണ് സോണി ലിവ് ഡീല്‍ വന്നപ്പോള്‍ അതൊരു ദൈവാനുഗ്രഹം ആയി കണ്ടത്.
ഇതാരും മനഃപൂര്‍വം ചെയ്യുന്നതല്ല. ഇത് ബിസിനസിന്റെ ഭാഗമാണ്. സിനിമ റിലീസിന് മുൻപുതന്നെ നമ്മുടെ സിനിമയെ വിശ്വസിച്ചതിന് സോണി ലിവിനോട് നന്ദി പറയുന്നു. നമ്മുടെ സിനിമയെ സ്നേഹിച്ചതിന് എല്ലാവര്ക്കും നന്ദി. തിയേറ്റര്‍ ഉടമകളും പ്രേക്...