Thursday, November 21
BREAKING NEWS


Tag: sopna

‘ജയിലില്‍ ഭീഷണി’; സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് കോടതി ഉത്തരവ്
Thiruvananthapuram

‘ജയിലില്‍ ഭീഷണി’; സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് കോടതി ഉത്തരവ്

ജയിലില്‍ ഭീക്ഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനെ കുറിച്ച് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നുള്ള പൊതു താല്‍പര്യ ഹര്‍ജിയില്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സ്വപ്നയെ ജയിലില്‍ വച്ച് ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ഫോര്‍ട്ട് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് അന്വേഷണ ചുമതല. അതേ സമയം സ്വപ്നയ്ക്ക് ജയിലില്‍ ഭീക്ഷണിയില്ലെന്നാണ് ജയില്‍ വകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്. ...
‘സ്വപ്നയ്ക്ക് ഭീഷണിയില്ല’; സുരക്ഷ ഒരുക്കണമെന്ന ഉത്തരവിനെതിരെ ജയില്‍വകുപ്പ് ഹൈക്കോടതിയില്‍
Ernakulam

‘സ്വപ്നയ്ക്ക് ഭീഷണിയില്ല’; സുരക്ഷ ഒരുക്കണമെന്ന ഉത്തരവിനെതിരെ ജയില്‍വകുപ്പ് ഹൈക്കോടതിയില്‍

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജയിലില്‍ ഭീഷണി ഇല്ലെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്.ജയിലില്‍ സുരക്ഷ ഒരുക്കണമെന്ന ഉത്തരവിനെതിരെ ജയില്‍വകുപ്പ് ഹൈക്കോടതിയെ സമീപിച്ചു. സ്വപ്ന സുരേഷിന് ജയിലില്‍ മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ജയില്‍ വകുപ്പ്. സ്വപ്നയ്ക്ക് ജയിലില്‍ സുരക്ഷ ഒരുക്കണമെന്ന ഉത്തരവിനെതിരെ ജയില്‍വകുപ്പ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ജയില്‍ വകുപ്പിന്റെ ഭാഗം കേള്‍ക്കാതെയാണ് എറണാകുളം എസിജെഎം കോടതി ഉത്തരവിറക്കിയത്. ജയില്‍ വകുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണ് ഉത്തരവ് എന്നും ഹര്‍ജിയിലുണ്ട്. ഉന്നതര്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയതിനാല്‍ തനിക്ക് ജയിലിനുള്ളില്‍ ജീവന് ഭീഷണിയുണ്ടെന്നും നേരത്തെയും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് സ്വപ്ന സുരേഷ്കോടതിയെ അറിയിച്ചിരുന്നത്. തുടര്‍ന്നാണ് സ്വപ്നയ്ക്ക് ജയിലില്‍ കര്‍ശന സുരക്ഷ ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്. അത...
സ്വപ്നക്ക് വധഭീഷണി: ആരോപണം അന്വേഷിക്കുമെന്ന് ജയില്‍ ഡിജിപി  ഋഷിരാജ് സിംഗ്
Thiruvananthapuram

സ്വപ്നക്ക് വധഭീഷണി: ആരോപണം അന്വേഷിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വധഭീഷണിയുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ദക്ഷിണ മേഖല ജയില്‍ ഡിഐ ജിയോട്അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇന്നലെയാണ് ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ തന്നെയും കുടുംബാംഗങ്ങളേയും വകവരുത്തുമെന്ന് ചിലര്‍ ജയിലിലെത്തി ഭീഷണിപ്പെടുത്തിയതായി സ്വപ്ന കോടതിയെ അറിയിച്ചത്. തുടര്‍ന്ന് കോടതിയിടപെട്ട് ജയിലില്‍ സ്വപ്നയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഒരു വനിത ഗാര്‍ഡിനെ സ്വപ്നയുടെ സെല്ലിന് പുറത്ത് 24 മണിക്കൂറും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ജയിലിന്ന് പുറത്ത് കൂടുതല്‍ സായുധ പൊലീസിനെയും വിന്യസിച്ചു. അതേ സമയം അന്വേഷണ ഉദ്യോഗസ്ഥര...
error: Content is protected !!