Wednesday, February 5
BREAKING NEWS


Tag: Sree_Parvathy

പിറക്കാത്ത വാവയ്ക്കൊപ്പം അമ്മയും അച്ഛനും പോയി; ശ്രീ പാര്‍വ്വതി ഇനി തനിച്ച്‌; നെഞ്ച് പിടഞ്ഞ് ഒര് ഗ്രാമം…
Around Us, Breaking News, Kannur, Kerala News, Latest news

പിറക്കാത്ത വാവയ്ക്കൊപ്പം അമ്മയും അച്ഛനും പോയി; ശ്രീ പാര്‍വ്വതി ഇനി തനിച്ച്‌; നെഞ്ച് പിടഞ്ഞ് ഒര് ഗ്രാമം…

കണ്ണൂര്‍: (Car Got Fire) കൂട്ടിനൊരു കുഞ്ഞുവാവയെ കിട്ടുന്ന സന്തോഷത്തിലായിരുന്നു ഏഴുവയസ്സുകാരി ശ്രീപാര്‍വ്വതി. അച്ഛനും അമ്മയ്ക്കുമൊപ്പം കാറിലിരുന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുമ്പോള്‍ വാ തോരാതെ മിണ്ടുകയായിരുന്നു അവള്‍. എന്നാല്‍ വഴിയില്‍ കാത്തിരുന്നത് ഈ കുഞ്ഞിന്റെ ജീവിതത്തെ ആകെ ഇരുട്ടിലാഴ്ത്തിയ ദുരന്തമായിരുന്നു. ഒപ്പം പറന്നുനടക്കേണ്ട കൂടപ്പിറപ്പിനെ മാത്രമല്ല കുരുന്നുപ്രായത്തില്‍ അവള്‍ക്ക് നഷ്ടപ്പെട്ടത്. തനിക്കൊപ്പം ഇനി അച്ഛനും അമ്മയും ഇല്ലെന്ന അവസ്ഥ ഉള്‍കൊള്ളാന്‍ ഈ കുരുന്നിന് ഇനിയും കാലങ്ങള്‍ വേണ്ടിവന്നേക്കാം. കാറിന് പിറകില്‍ അമ്മൂമ്മ ശോഭനയുടെ മടിയിലായിരുന്നു ശ്രീപാര്‍വ്വതി. കളി ചിരിയും തമാശയുമായി പോകുന്നതിനിടയിലാണ് ദാരുണ അപകടം. അച്ഛനും അമ്മയുമിരിക്കുന്ന കാറിന്റെ മുന്‍ വശത്ത് നിന്നും തീയും പുകയുമുയര്‍ന്നത് മാത്രമേ അവള്‍ക്ക് ഓര്‍മ്മയുള്ളു.നിമിഷ നേരം കൊണ്ട് കാറിന്റെ മുന്‍വ...
error: Content is protected !!