എന്റെ മാറിടത്തിന്റെ വലുപ്പം എന്നെ പലപ്പോഴും ബോധവധിയാക്കിയിരുന്നു, പോസ്റ്റ് പങ്കുവെച്ച് ശ്രുതി
ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ നകുലിന്റെ ഭാര്യ ശ്രുതി. ഓഗസ്റ്റിലാണ് നകുലിനും ശ്രുതിയ്ക്കും കുഞ്ഞ് പിറന്നത്. മാസങ്ങള്‍ക്ക് ശേഷം സാരിയില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ ലഭിച്ച കമന്റുകളാണ് കുറിപ്പെഴുതാന്‍ കാരണമായത് എന്ന് ശ്രുതി പറയുന്നു.
ശ്രുതിയുടെ കുറിപ്പ് വായിക്കാം
എന്റെ സാരിയിലുള്ള ഈ ചിത്രം പങ്കുവച്ചപ്പോള്‍ മനോഹരമായിട്ടുണ്ടെന്ന് മാത്രമാണ് ഞാന്‍ ആകെ ചിന്തിച്ചത് . ഞാന്‍ നന്നായി സാരി ഉടുത്തിട്ടുണ്ട്. ആളുകള്‍ക്ക് ഈ സാരി ഇഷ്ടപെടും, അവര്‍ അത് വാങ്ങാന്‍ ആഗ്രഹിക്കും എന്നൊക്കെ ആയിരുന്നു എന്റെ ചിന്ത. പക്ഷെ ആളുകളുടെ പ്രതികരണം എന്നെ തകര്‍ത്തു കളഞ്ഞു. പ്രസവം കഴിഞ്ഞു മൂന്നു മാസത്തിനുള്ളില്‍ എങ്ങനെ ഞാന്‍ മെലിഞ്ഞു, എന്റെ സ്‌ട്രെച്ച് മാര്‍ക്കുകള്‍ എങ്ങനെ പോയി ഇതെല്ലാമായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. ഞാന്‍ അതാണ്, ഞാന്‍ ഇതു...