സമരം വിളയുന്ന മണ്ണിന്‍റെ കനൽ പാദങ്ങൾ
പൊന്ന് വിളയുന്ന മണ്ണില്‍ ഇന്ന് വിളയുന്നത് നീതിയ്ക്ക് വേണ്ടിയുന്ന മുറവിളികള്‍ മാത്രം. ''ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്'' മഹാത്മാഗാന്ധിയുടെ ഈ വാക്കുകള്‍ ആണ് മനസ്സില്‍ ആദ്യം ഓടിയെത്തുക.കാര്‍ഷിക മേഖലയ്ക്ക് പേര് കേട്ട ഇന്ത്യ.തെഞ്ഞ് ഉരഞ്ഞ ചെരുപ്പും, വിണ്ടുകീറിയ കാല്‍ പാദങ്ങളുമായി മണ്ണിന്‍റെ ദുഃഖത്തിലും സന്തോഷത്തിലും കാവലായി നിന്നവര്‍. ഇന്ന്‍ ഇവര്‍ പോരാട്ടത്തിലാണ്.നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം.കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമതിനെതിരെ കര്‍ഷകരുടെ പോരാട്ടം തുടങ്ങീട്ട് ഇന്നേക്ക് 20 ദിവസം പിന്നിടുകയാണ്.സമരം കടുത്തതോടെ ഉപാധികളോടെ സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍.
നിയമം വരുന്നത്തോടെ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്നതിനായി സമര പരമ്പരയ്ക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നത്.ഭരണ കുടത്തിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ ആണ് പാട...