‘ഷംസീറിനെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ല’; മിത്ത് വിവാദം, ഡിജിപിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി Supreme Court
Supreme Court മിത്ത് വിവാദത്തിൽ സുപ്രീം കോടതിയിൽ ഹർജി. ഡിജിപിക്കെതിരെ കോടതിയലക്ഷ്യത്തിനാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സ്പീക്കർ എ എൻ ഷംസീറിനെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ഹർജിയിലെ ആരോപണം.
നോയിഡ സ്വദേശിയാണ് ഹർജി നൽകിയത്. സനാതന ധർമ വിവാദത്തിൽ തമിഴ്നാട് ഡിജിപിക്കെതിരെയും ഹർജിയിൽ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read : https://panchayathuvartha.com/bullying-through-social-media-maria-oommen-filed-a-complaint-with-the-dgp/
സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യാജ്യോതി പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമര്‍ശങ്ങളാണ് വലിയ വിവാദത്തിന് വഴിവച്ചത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് ഷംസീര്‍ പറഞ്ഞത്.
https://www....