വീണ്ടും മഞ്ജു വാര്യര്‍, ഇത്തവണ കൃഷ്ണനായി..
എന്നും മഞ്ജു വാര്യരെ നെഞ്ചേറ്റിയ വലിയൊരു സമൂഹം ഇവിടെയുണ്ട്. അവര്‍ക്ക് മുന്നിലേക്കിത നൃത്താവിഷ്‌കാരവുമായി മഞ്ജു വാര്യര്‍ വീണ്ടും എത്തി. സൂര്യ ഫെസ്റ്റിവലില്‍ ആയിരുന്നു മഞ്ജുവിന്റെ പ്രകടനം. രാധേ ശ്യാം എന്ന നൃത്തനാടകമാണ് ഫെസ്റ്റിവലിന്റെ സമാപനവേദിയില്‍ മഞ്ജു അവതരിപ്പിച്ചത്.
ഇതാദ്യമായാണ് മഞ്ജു വാര്യര്‍ നൃത്തനാടകം അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ കൃഷ്ണനോടുള്ള രാധയുടെ പ്രണയം പറയുന്ന രാധേ ശ്യാം അവതരിപ്പിച്ചപ്പോള്‍ ആസ്വാദകര്‍ക്കും അത് വിസ്മയ കാഴ്ചയായി.
മഞ്ജുവിന്റെ അവതരണം ഹര്‍ഷാരവത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. നൃത്തനാടകം കഴിയും വരെ ആസ്വദകര്‍ ഈ കരവിരുന്നില്‍ ലയിച്ചിരുന്നു. കൃഷ്ണ രാധ പ്രണയം ഏതൊക്ക രീതിയിലാണോ നാം കേട്ടത് അതൊക്കെ കോര്‍ത്തിണക്കിയതാണ് രാധ ശ്യാം നൃത്തനാടകം. ഗീത പത്മകുമാര്‍ ആണ് നൃത്ത ആവിഷ്‌കാരം ഒരുക്കിയത്.
നൃത്തനാടകം അവതരിപ്പിക്കാന്‍ നടി മഞ്ജു വാര്യര്‍ എത്തുന്നതറിഞ്...