സുശാന്ത് സിങ് രജ്പുതിന്റെ മരണം, യുട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് അക്ഷയ് കുമാര്‍…
സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ച് അപവാദപ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് നടന്‍ നിയമ നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്. ബിഹാര്‍ സ്വദേശിയായ റാഷിദ് സിദ്ദിഖി എന്ന യൂട്യൂബർക്കെതിരെയാണ് വക്കീല്‍ വഴി താരം 500 കോടിയുടെ നോട്ടിസ് നല്‍കിയത്.
കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ സുശാന്ത് സിംങ് കേസുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ റാഷിദ് 15 ലക്ഷം രൂപ വരുമാനം നേടിയെന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ബയോപിക്കായി ഒരുങ്ങിയ ചിത്രമാണ് ‘എംഎസ് ധോണി, ദ് അണ്‍ടോള്‍ഡ് സ്റ്റോറി’. ഈ ചിത്രത്തില്‍ നായകവേഷം അവതരിപ്പിച്ചത് സുശാന്തായിരുന്നു. ഈ വേഷം സുശാന്തിന് ലഭിച്ചതില്‍ അക്ഷയ് കുമാറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നായിരുന്നു റാഷിദ് നടത്തിയ ഒരു ആരോപണം. റാഷിദിന്റെ വ്യാജ പ്രചരണങ്ങള്‍ തനിക്ക് മാനസികവിഷമം ഉണ്ടാക്കിയെന്നും ഇതുമൂലം ധനനഷ്ടവും മാനഹാനിയും ...