ശബ്ദസന്ദേശം സ്വപ്‌ന സുരേഷിന്റേത് തന്നെ, പക്ഷെ ജയിലിൽ നിന്നല്ലെന്ന് ഡിഐജി…
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്ന് പറയുന്നതായി പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. എന്നാല്‍ ജയിലില്‍ നിന്നല്ല ശബ്ദരേഖ പുറത്തുവന്നതെന്ന് ദക്ഷിണമേഖലാ ജയില്‍ ഡിഐജി അജയ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പുറത്ത് തെളിവെടുപ്പിനോ മറ്റോ പോയപ്പോഴാകാം ശബ്മദം റിക്കാർഡ് ചെയ്തിട്ടുണ്ടാവാം എന്നാണ് ഡിജിപി പറയുന്നത്. ശബ്ദം തന്റേത് തന്നെയാണെന്ന് സ്വപ്‌ന സ്ഥിരീകരിച്ചതോടെയാണ് ഡിഐജിയുടെ പ്രതികരണം. ഇത് ജയില്‍ നിന്ന് സംഭവിച്ചതല്ലെന്നും സ്വപ്‌നയുടെ ശബ്ദമാണെന്നും ഉറപ്പാക്കിയെന്നാണ് ഡിഐജി മാധ്യമങ്ങളോട് പറഞ്ഞത്.
അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി ഡിഐജി സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. ജയിലിലെ അന്വേഷണം പൂര...