കങ്കാരുപ്പടയെ തകർത്ത് ഇന്ത്യ
കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 ഇന്ത്യക്ക്. കാന്‍ബറ, മാനുക ഓവലില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലും അരങ്ങേറ്റക്കാരന്‍ ടി നടരാജനുമാണ് ഓസീസിന്റെ നടുവൊടിച്ചത്. പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ കണ്‍ക്കഷന്‍ സബ്സ്റ്റ്യൂട്ടായിട്ടാണ് ചാഹല്‍ ഇറങ്ങിയത്. ദീപക് ചാഹര്‍ ഒരു വിക്കറ്റ് വീഴ്ത്തി. 35 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചാണ് ഓസിസീന്‍റെ ടോപ് സ്‌കോറര്‍.
ഡാര്‍സി ഷോര്‍ട്ട് (34), മൊയ്‌സസ് ഹെന്റിക്വെസ് (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഓപ്പണിംഗ് വിക്കറ്റില്‍ ഫിഞ്ച്- ഷോര്‍ട്ട് സഖ്യം 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചാഹ...