Tuesday, December 3
BREAKING NEWS


Tag: Telangana

തെലങ്കാനയ്ക്ക് ഇനി ലുലുവിന്റെ തിളക്കം ; ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റും നാളെ ജനങ്ങൾക്കായി തുറക്കും Lulu Mall
Business, India, News

തെലങ്കാനയ്ക്ക് ഇനി ലുലുവിന്റെ തിളക്കം ; ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റും നാളെ ജനങ്ങൾക്കായി തുറക്കും Lulu Mall

Lulu Mall ലോകോത്തര റീട്ടെയ്ൽ ഷോപ്പിങ്ങിന്റെ വാതിൽ ഹൈദരാബാദിൽ തുറന്ന് ലുലു ഗ്രൂപ്പ്. തെലങ്കാനയിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റുമാണ് ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ തുറക്കുന്നത്. ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു ഉദ്ഘാടനം നിർവ്വഹിക്കും. അഞ്ച് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ഹൈദരാബാദിലെ ലുലു മാൾ. ഷോപ്പിങ്ങിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് രണ്ട് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ലുലു ഹൈപ്പർമാർക്കറ്റ് ഒരുങ്ങിയിരിക്കുന്നത്. വൈകിട്ട് മൂന്ന് മണി മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്ന് നൽകും. സ്വിറ്റസ്ർലൻഡിലെ ദാവോസിൽ കഴിഞ്ഞ വർഷം മെയിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വച്ച്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയിൽ 500 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയിലെത്തിയിരുന്നു. ധാരണാപത്രം ഒപ്പ...
error: Content is protected !!