Sunday, February 16
BREAKING NEWS


Tag: theaters

സംസ്ഥാനത്ത് തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല
Entertainment, Entertainment News

സംസ്ഥാനത്ത് തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല

സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തില്‍ തീയേറ്ററുകൾ ഉടനെ തുറക്കേണ്ടതില്ലെന്ന നിലപാടാണ് സർക്കാരും സിനിമ സംഘടനകളും സ്വീകരിച്ചത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തീയേറ്ററുകൾ ഉടനെ തുറക്കേണ്ടെന്ന തീരുമാനം വന്നത്. സാഹചര്യം പരിഗണിച്ച് സര്‍ക്കാരിന്‍റെ തീരുമാനത്തോട് യോജിക്കുന്നു എന്നും ചലച്ചിത്ര സംഘനകള്‍ കൂട്ടിച്ചേര്‍ത്തു.ഫിലിം ചേംബര്‍, ഫിയോക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും മന്ത്രി എ.കെ. ബാലനും യോഗത്തില്‍ പങ്കെടുത്തു. തീയേറ്ററുകള്‍ തുറക്കുന്ന ഘട്ടം വരുമ്പോള്‍ വിനോദ നികുതിയില്‍ ഇളവ് അനുവദിക്കണമെന്ന്‍ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.തമിഴ്നാട്ടിലും മറ്റും ഇതിനോടകം തീയേറ്ററുകൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ...
error: Content is protected !!