കടുവ ഭീതിയില്‍ വയനാട്ടിലെ മറ്റൊരു പ്രദേശം കൂടി; രാത്രിയില്‍ പുറത്തിറങ്ങാതെ പ്രദേശവാസികള്‍, ജാഗ്രത വേണമെന്ന് വനം വകുപ്പ്
സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ കടുവാഭീതിയില്‍ മറ്റൊരു പ്രദേശം കൂടി. സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ ബീനാച്ചിയിലും പരിസരപ്രദേശങ്ങളിലുമാണ് കടുവാശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി പ്രദേശത്തെ ജനങ്ങള്‍ രാത്രിയായാല്‍ പുറത്തിറങ്ങാതെ കഴിയുകയാണ്. ബീനാച്ചിയിലെ ജനവാസകേന്ദ്രത്തില്‍ ഒരു മാസത്തിനിടെ നാല് തവണയാണ് കടുവയെത്തിയത്. ബത്തേരി കട്ടയാട് പ്രദേശത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിന്ന് രണ്ട് കാട്ട് പന്നികളെയും പൂതിക്കാട് മൂന്ന് വയസുള്ള ആടിനെയും കടുവ കൊന്ന് തിന്നിരുന്നു. ഇതിന് പിന്നാലെ മണിച്ചിറ കോരന്‍ ഹൗസിംഗ് കോളനി സമീപത്ത് വെച്ച് ഒരു കാട്ടുപന്നിയെയും കടുവ ഭക്ഷിച്ചിരുന്നു.
കാല്‍പ്പാടുകള്‍ കടുവയുടേത് തന്നെ
തിങ്കളാഴ്ച പുലര്‍ച്ചെ ബീനാച്ചി ദേശീയപാതയില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള പള്ളിയുടെ പുറകുവശത്തെ ജനവാസ മേഖലയിലും കടുവയെത്തി. രാവിലെ നടക്കാന്‍ ഇറങ്ങിയ ആളുകള്‍ റോഡില്‍ കാല്‍പാടുകള്...